ചേര്‍ത്തല. പൂച്ചാക്കലിൽ കഞ്ചാവുമായി പിടിയിലായ യൂത്ത് കോൺഗ്രസുകാരൻ ഷമീർ കൊച്ചിയിൽ പോലീസിനെയും ആക്രമിച്ച കേസിൽ പ്രതി. കുമ്പളം പാലത്തിൽ കാർ നിർത്തി ബഹളംവെച്ചത് ചോദ്യം ചെയ്തതിനായിരുന്നു രണ്ട് വർഷം മുൻപുള്ള ആക്രമണം. ഈ കേസിൽ വിചാരണതുടങ്ങാനിരിക്കെയാണ് ഷമീർ കഞ്ചാവുമായി പിടിയിലായത്.
കഴിഞ്ഞ ദിവസം 13 കിലോ കഞ്ചവുമായാണ് ഷമീർ ചേർത്തലയിൽ പൂച്ചാക്കൽ പൊലീസിന്റെ പിടിയിലായത്. ഇയാളുടെ പൂർവകാലം പരിശോധിച്ചതോടെയാണ് ഷമീർ നിസാരക്കാരനല്ലെന്ന് വ്യക്തമായത്. 2024 ഡിസംബറിലാണ് പനങ്ങാട് പൊലീസിനെ ഷമീറും കൂട്ടാളികളും ആക്രമിച്ചത്. പുലർച്ചെ മദ്യലഹരിയിൽ കുമ്പളം പാലത്തിൽ ബെൻസ് കാർ നിർത്തി ആഘോഷിച്ചത് ചോദ്യം ചെയ്തതായിരുന്നു പ്രകോപനം. മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്ന ഷമീർ കാറിന് മുകളിലാണ് ഇരുന്നിരുന്നത്.
കാർ നീക്കാൻ ആവശ്യപ്പെട്ടതോടെ കാർ തകരാറിലെനായിരുന്നു മറുപടി. പിന്നീട് പൊലീസുകാർ കാറെടുക്കാൻ ശ്രമിച്ചതോടെ ഷമീറും കൂട്ടരും തടഞ്ഞു. തുടർന്ന് എസ്ഐയുടെ മുഖത്തടിക്കുകയും മറ്റ് രണ്ട് പൊലീസുകാരെ ആക്രമിക്കുകയും ചെയ്തു. ആലപ്പുഴയിൽ മദ്യപിക്കാനായാണ് സംഘം അന്ന കൊച്ചിയിലെത്തിയത്. ഈ കേസിൽ ഷമീറിന് പുറമെ മറ്റ് ആറുപേരും പ്രതികളാണ്. കേസിൽ പോലീസ് കുറ്റപത്രം സമർപിച്ചു. വിചാരണയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പുരോഗമിക്കവെയാണ് പുതിയ കേസ്.































