30.3 C
Kollam
Monday 23rd November, 2026 | 02:30:48 PM
Home News Breaking News പാകിസ്ഥാനിൽ നിന്നുള്ള അപകടകരമായ ക്രീമുകൾ സംസ്ഥാനത്ത് ഓൺലൈൻ വഴി സുലഭം

പാകിസ്ഥാനിൽ നിന്നുള്ള അപകടകരമായ ക്രീമുകൾ സംസ്ഥാനത്ത് ഓൺലൈൻ വഴി സുലഭം

Advertisement

തിരുവനന്തപുരം . പാകിസ്ഥാനിൽ നിന്നുള്ള അപകടകരമായ ക്രീമുകൾ സംസ്ഥാനത്ത് ഓൺലൈൻ വഴി സുലഭമായി വിറ്റഴിക്കുന്നു. രാജ്യത്ത് നിയന്ത്രണമെർപ്പെടുത്തിയ ഗോരീ,ഫൈസ ക്രീമുകളാണ് ഡ്രഗ്സ് കൺട്രോളർ വിഭാഗം സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ പരാതിക്കാരിൽ നിന്ന് കണ്ടെടുത്തത്. ഓപ്പറേഷൻ സൗന്ദര്യ വഴി കഴിഞ്ഞ ജൂലൈയിൽ മാത്രം രജിസ്റ്റർ ചെയ്തത് 15 കേസുകളാണ്.

അപകടകരമായ മെർക്കുറി സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് ഗോരി ക്രീമിന് ഡ്രഗ്സ് കൺട്രോളർ വിഭാഗം നിയന്ത്രണമേർപ്പെടുത്തിയത്. ഫൈസ ക്രീമിനും പല രാജ്യങ്ങളിലും വിലക്കപ്പെടുത്തിയിട്ടുണ്ട്. പാക്കിസ്ഥാൻ നിർമ്മിത ക്രീമുകൾ ഗൾഫ് രാജ്യങ്ങളിൽ എത്തിച്ചശേഷം അനധികൃത മാർഗ്ഗത്തിലൂടെ കേരളത്തിലേക്ക് എത്തിക്കുന്നു എന്നാണ് കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട പരിശോധനകളും നടന്നുവരികയാണ്. തിരുവനന്തപുരത്ത് മൂന്നുമാസം മുൻപ് സൗന്ദര്യ വർദ്ധക ഉപയോഗിച്ച് ഗുരുതരാരോഗ്യ പ്രശ്നങ്ങൾ ആയി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയിരുന്നു. ഇതിന് പിന്നാലെ ഓപ്പറേഷൻ സൗന്ദര്യവഴിയുള്ള അന്വേഷണവും നടന്നുവരികയാണ്. സംസ്ഥാനത്തെ ബ്യൂട്ടി ഷോപ്പുകൾ കേന്ദ്രീകരിച്ചാണ് ഡ്രഗ്സ്സ് കൺട്രോളർ വിഭാഗത്തിന്റെ പരിശോധന.

ഓപ്പറേഷൻ സൗന്ദര്യ വഴി ജൂലൈ മാസത്തിൽ മാത്രം എടുത്തത് 15 കേസുകളാണ്. നാല് ലക്ഷം രൂപ പിഴ ഈടാക്കുകയും ചെയ്തു. കുട്ടികളിൽ വ്യാജ ഫേസ്ക്രീമുകളുടെ വ്യാപനം തടയാൻ സഹജം സുന്ദരം ബോധവത്കരണ പരിപാടിയും സംസ്ഥാനത്ത്സംഘടിപ്പിക്കും. സ്കൂളുകളിലെ എൻഎസ്എസ് ഗ്രൂപ്പുകൾ വഴിയാണ് ബോധവൽക്കരണം നടത്തുക. പൂർണ്ണമായി ക്രീമുകളുടെ ഓൺലൈൻ വിതരണം നിരോധിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെങ്കിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഉള്ള ശ്രമവും സംസ്ഥാന സർക്കാർ നടത്തുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here