30.3 C
Kollam
Monday 23rd November, 2026 | 02:08:18 PM
Home News Kerala കൊല്ലം ജില്ലയിലെ എളമാട് സ്വദേശി പൻവേലിനടുത്തു ട്രെയിൻ തട്ടി മരിച്ച നിലയിൽ

കൊല്ലം ജില്ലയിലെ എളമാട് സ്വദേശി പൻവേലിനടുത്തു ട്രെയിൻ തട്ടി മരിച്ച നിലയിൽ

Advertisement

മുംബൈ: ഗുജറാത്തിലെ ദമൻ നിവാസിയായ മലയാളിയെ പൻവേലിനടുത്തു ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ജില്ലയിലെ എളമാട് സ്വദേശിയായ തോമസ് കുട്ടി (63) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയോടെയാണ് ഇദ്ദേഹത്തെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.

താനെയിലുള്ള മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യുന്നതിനുള്ള തുടർനടപടികൾ പുരോഗമിക്കുകയാണ്.

വിമുക്തഭടനായ തോമസ് കുട്ടി ദമൻ മലയാളി സമാജം അംഗമായിരുന്നു. ഭാര്യ നാട്ടിലും മകൾ യുകെയിലുമാണെന്നാണ് വിവരം.നിലവിൽ കോൺട്രാക്ടറായി ജോലി ചെയ്തുവരികയായിരുന്ന ഇദ്ദേഹം, ഇതുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കായാണ് മുംബൈയിൽ എത്തിയതെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ യാത്രയുടെ കൃത്യമായ ഉദ്ദേശ്യത്തെക്കുറിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here