Advertisement
കോഴിക്കോട്. മുക്കം പാലത്തിന് സമീപം റോഡരികിൽ നിർത്തിയിട്ട കാറിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി.കാരശ്ശേരി തേക്കുംകുറ്റി സ്വദേശി തടത്തിൽ അനീഷാണ് മരിച്ചത്.മുക്കം പോലീസ് സ്ഥലത്ത് എത്തി അന്വേഷണം തുടങ്ങി.
ഇന്നലെ ഉച്ചമുതൽ കാർ ഇവിടെ പാർക്ക് ചെയ്തതായി സി സി ടി വി ദൃശ്യത്തിൽ കാണുന്നു.ഇന്നലെ രാത്രി വീട്ടിൽ എത്താത്തതിനാൽ ഭാര്യ മുക്കം പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് പോലീസ് നടത്തിയ അന്വഷണത്തിലാണ് അനീഷിനെ കാറിൽ മരിച്ചനിലയിൽ കണ്ടെത്തിയത്































