27.6 C
Kollam
Saturday 14th November, 2026 | 09:26:26 PM
Home News Kerala മകനേ മാപ്പ്, ഞങ്ങളുടെ സംവിധാനങ്ങള്‍ക്ക് ഇതൊന്നും അന്വേഷിക്കാന്‍ നേരമില്ല,ടര്‍ഫില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് 19കാരന്‍ മരിച്ചു

മകനേ മാപ്പ്, ഞങ്ങളുടെ സംവിധാനങ്ങള്‍ക്ക് ഇതൊന്നും അന്വേഷിക്കാന്‍ നേരമില്ല,ടര്‍ഫില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് 19കാരന്‍ മരിച്ചു

Advertisement

കണ്ണൂര്‍: പാനൂരില്‍ ടര്‍ഫില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് 19കാരന്‍ മരിച്ചു. പാനൂര്‍ വള്ളങ്ങാട് പെട്രോള്‍ പമ്പിന് സമീപം താമസിക്കുന്ന പാനേന്റവിട ഷാല്‍മിന്‍ സജീവാണ് മരിച്ചത്.

ഫുട്‌ബോള്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ യുവാവിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ഇന്ത്യന്‍ സൈനിക ക്യാംപില്‍ നിന്ന് അഗ്‌നിവീര്‍ വിഭാഗത്തിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥിയായിരുന്നു ഷാല്‍മിന്‍.

യുവാക്കള്‍ അസാധാരണമായി കുഴഞ്ഞുവീണ് മരിക്കുന്ന സംഭവങ്ങള്‍ വ്യാപകമായിട്ടും ഇതേപ്പറ്റി അന്വേഷിക്കാന്‍ അധികൃതര്‍ക്കോ അത് അവര്‍ ചെയ്യുന്നില്ലെന്ന് ചൂണ്ടിക്കാട്ടാന്‍ർ മാധ്യമങ്ങള്‍ക്കോ സമയമില്ലെന്നത് പരിഹാസ്യമായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ചെറുപ്പക്കാരില്‍ ഹൃദയാഘാതം അത്രലഘുവായി ഉപേക്ഷിക്കാവുന്നതാണോ, പട്ടാളത്തില്‍ ജോലിയിലിരുന്ന യുവാക്കള്‍പോലും ചുമ്മാ വ്യായാമത്തിനിടെ വീണു മരിക്കുകയാണ്. നാം പുരോഗതിയിലേക്കെന്ന് വലിയ വാചക ക്കസര്‍ത്തിലും ,സമൂഹമാധ്യമങ്ങള്‍ വിമര്‍ശിക്കുന്നു.

സജീവന്റെയും ജിമിഷയുടെയും മകനാണ്. സഹോദരി ഷാന്‍വിയ.സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് വീട്ടുവളപ്പില്‍ നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here