27.6 C
Kollam
Saturday 14th November, 2026 | 09:31:13 PM
Home News Breaking News ജുവനൈൽ കേസുകളിലെ പ്രായപരിധി 16 ആക്കുന്നത് പരിഗണിക്കണം: ഹൈക്കോടതി

ജുവനൈൽ കേസുകളിലെ പ്രായപരിധി 16 ആക്കുന്നത് പരിഗണിക്കണം: ഹൈക്കോടതി

Advertisement

കൊച്ചി: ജുവനൈൽ കേസുകളിൽ പ്രായപരിധി 18ൽനിന്ന് 16 വയസ്സായി കുറയ്ക്കുന്ന കാര്യം നിയമനിർമാണ സഭകൾ പരിഗണിക്കണമെന്ന് ഹൈക്കോടതി. 16 വയസ്സാകുമ്പോഴേക്കും കുട്ടികൾക്ക് മതിയായ പക്വത കൈവരിക്കുന്നുവെന്നാണ് നിലവിലെ പ്രവണതകൾ സൂചിപ്പിക്കുന്നതെന്ന് ജസ്റ്റിസ് എ. ബദറുദ്ദീൻ നിരീക്ഷിച്ചു.

23 വയസ്സിൽ താഴെയുള്ളവർക്ക് മദ്യം നൽകുന്നത് കർശനമായി തടയണമെന്ന ഹർജി പരിഗണിക്കവേയാണ് കോടതിയുടെ പരാമർശം. നെടുമ്പാശ്ശേരിയിൽ 18കാരൻ ഓടിച്ച മിനി കൂപ്പർ കാറിടിച്ച് മൂന്നുപേർ മരിച്ച സംഭവവും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. അപകടത്തിന് മുമ്പ് പ്രതിയും സുഹൃത്തുക്കളും എറണാകുളത്തെ വിവിധ ബാറുകളിൽനിന്ന് മദ്യം കഴിച്ചിരുന്നുവെന്നും 23 വയസ്സിൽ താഴെയുള്ളവർക്ക് മദ്യം വിളമ്പരുതെന്ന നിയമവ്യവസ്ഥ പാലിക്കപ്പെട്ടില്ലെന്നുമാണ് ഹർജിയിലെ ആരോപണം.

കേരള അബ്കാരി നിയമത്തിലെ 15 എ, 15 ബി വകുപ്പുകൾ പ്രകാരം 23 വയസ്സിൽ താഴെയുള്ളവർക്ക് മദ്യം വിൽക്കുന്നതും വിളമ്പുന്നതും നിരോധിച്ചിട്ടുണ്ട്. എന്നാൽ ബാറുകളിൽ പ്രായപരിശോധന കൃത്യമായി നടക്കുന്നില്ലെന്നും നിയമം നടപ്പാക്കുന്നതിൽ എക്സൈസ് ഉദ്യോഗസ്ഥർ വീഴ്ച വരുത്തുന്നുവെന്നുമാണ് ഹർജിക്കാരനായ മാധ്യമപ്രവർത്തകൻ വിനോദ് വിക്രമൻ പിള്ളയുടെ ആരോപണം.

18 വയസ്സിൽ താഴെയുള്ളവർ മദ്യപിച്ചശേഷം വാഹനാപകടങ്ങൾ സൃഷ്ടിക്കുന്ന സംഭവങ്ങളും കോടതി ഗൗരവത്തോടെ നിരീക്ഷിച്ചു. നിയമത്തിൽ വ്യവസ്ഥകളുണ്ടായിട്ടും പ്രായപൂർത്തിയാകാത്തവർക്ക് മദ്യം എളുപ്പത്തിൽ ലഭിക്കുന്ന സാഹചര്യം പൊതുസുരക്ഷയെ ബാധിക്കുന്നതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. വിഷയത്തിൽ വിശദമായ വാദം കേൾക്കേണ്ടതുണ്ടെന്നും വ്യക്തമാക്കി.

നിലവിലെ ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം 18 വയസ്സിൽ താഴെയുള്ളവരെയാണ് കുട്ടികളായി കണക്കാക്കുന്നത്. 2015ലെ നിയമപ്രകാരം 16നും 18നും ഇടയിൽ പ്രായമുള്ളവർ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പ്രതികളായാൽ ചില നിബന്ധനകൾക്ക് വിധേയമായി മുതിർന്നവരെപ്പോലെ വിചാരണ ചെയ്യാൻ വ്യവസ്ഥയുണ്ട്.

അതേസമയം, ജുവനൈൽ കേസുകളിലെ പ്രായപരിധി കുറയ്ക്കുന്നതിന് ഹൈക്കോടതി ഉത്തരവിട്ടിട്ടില്ല. ഇക്കാര്യം നിയമനിർമാണ സഭകൾ പരിഗണിക്കണമെന്ന നിരീക്ഷണം മാത്രമാണ് കോടതി നടത്ത

LEAVE A REPLY

Please enter your comment!
Please enter your name here