തീയേറ്ററുകളിൽ നിറഞ്ഞ സദസ്സോടെ ഓടുകയാണ് രാമായണ മൂവി. ചിത്രത്തിൽ യഷിനെ കുറിച്ച് മോഹൻലാൽ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. എന്നാൽ ഈ പോസ്റ്റ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. മോഹൻലാലിനോട് യഷ് സംസാരിച്ചുവെന്നും അതിന് യഷ് നൽകിയ മറുപടിയാണ് നിറയുന്നത്. രസകരമായ കുറിപ്പിലേക്ക്
രാമായണ ഇറങ്ങിയ ശേഷം കന്നഡ സൂപ്പർ സ്റ്റാർ യാഷിന്റെ ഫോണിലേക്ക് ഒരു മെസേജ് വരുകയാണ്….
” ബ്രദർ, 38 കിലോയോളം ഭാരം ശരീരത്തിൽ കെട്ടി വച്ചു ക്യാമെറക്ക് മുൻപിൽ നിന്നും അഭിനയിക്കുക എന്ന് പറഞ്ഞാൽ അതൊരിക്കലും ചെറിയ കാര്യമല്ല…. രാമായണത്തിൽ രാവണൻ ആകുവാനായി നിങ്ങൾ എടുത്ത പരിശ്രമങ്ങളെ അഭിനന്ദിക്കുന്നു…. രാമായണയുടെ അടുത്ത ഭാഗം ആദ്യത്തിനേക്കാൾ നന്നാവട്ടെ…. ആശംസകൾ…. “
“ഞാനീ മെസേജിനെ എന്റെ ഹൃദയത്തോട് ചേർത്തു വെക്കട്ടെ സാർ…. സോറി, ലാലേട്ടാ…
കാരണം എന്റെ ആറാം വയസിൽ ഞാൻ കണ്ടൊരു മലയാളം സിനിമയിലെ നായകൻ തന്റെ ശരീരത്തിൽ 100 കിലോ ഭാരം വരുന്ന “വാട്ടർ ബാഗുകൾ ” കെട്ടി വച്ചു ക്യാമെറക്ക് മുന്നിൽ നിന്നും അഭ്യാസം കാണിച്ചിരുന്നു….!!
അത്രയും ഭാരവും ശരീരത്തിൽ വഹിച്ചു വച്ചു സൈക്കിളിൽ ഒരു കയ്യിൽ ജൂസും കൊണ്ടും പോയ, ചടുലമായി നൃത്തം ചെയ്ത, ഫൈറ്റ് ചെയ്ത അങ്കിൾ ബൺ എന്ന ആ സിനിമയിലെ നായകൻ ഇന്നു എന്റേയീ ചെറിയ പരിശ്രമത്തെ അഭിനന്ദിക്കുമ്പോൾ ഒരുപാട് സന്തോഷം….. “
എന്നായിരുന്നു ആ മെസേജിനുള്ള യാഷിന്റെ മറുപടി…..
ആ മറുപടിക്ക് ഒരു ലൈക്കോ, ലവോ പ്രതീക്ഷിച്ചിരുന്ന അയാളെ തേടിയെത്തിയത് ഒരു വോയ്‌സ് നോട്ട് ആയിരുന്നു…..
“എന്നടു മഗനെ….!
നിമഗെ സകല സമൃദിയു
ലഭിശാലി ” ( എന്താ മോനെ!! നിനക്ക് എല്ലാ ഐശ്വര്യവും ഉണ്ടാകട്ടെ…
ലാലേട്ടൻ































