28.8 C
Kollam
Saturday 14th November, 2026 | 12:58:11 PM
Home News Breaking News മലയിടിഞ്ഞ് വലിയ പാറ താഴേക്ക് പതിച്ചു; കര്‍ഷകൻ മരിച്ചു

മലയിടിഞ്ഞ് വലിയ പാറ താഴേക്ക് പതിച്ചു; കര്‍ഷകൻ മരിച്ചു

Advertisement

കട്ടപ്പന: കട്ടപ്പന കടമാക്കുഴിയില്‍ മലയിടിഞ്ഞുവീണ് കര്‍ഷകന്‍ മരിച്ചു. തോട്ടം ഉടമ ബെന്നി പുരയിടത്തില്‍ ആണ് മരിച്ചത്. ഏലത്തോട്ടത്തില്‍ പണിയെടുക്കുമ്പോള്‍ വലിയ പാറ ഇടിഞ്ഞ് വീഴുകയായിരുന്നു.

രാവിലെ ജോലിയ്ക്കായി ഭാര്യയ്ക്കൊപ്പം എത്തിയതായിരുന്നു ബെന്നി. ഇതിനിടെയാണ് വലിയ പാറക്കൂട്ടം മലമുകളില്‍ നിന്ന് ഇടിഞ്ഞ് താഴേക്ക് പതിച്ചത്.


പാറ വരുന്നത് കണ്ട് ബെന്നി ഓടിമാറാന്‍ ശ്രമിച്ചെങ്കിലും രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. ബെന്നിയെ ഏറെ ശ്രമകരമായാണ് പാറയ്ക്കടിയില്‍ നിന്ന് പുറത്തെടുത്തത്. സ്ഥലത്തേക്ക് ആളുകളെ കയറ്റിവിടുന്നത് പൊലീസ് തടഞ്ഞിട്ടുണ്ട്. ഇനിയും പാറയിടിയാന്‍ സാധ്യതയുണ്ടെന്നാണ് പൊലീസ് പറയുന്നത്. മുന്‍പ് ഉരുള്‍ പൊട്ടലുണ്ടായ മേഖല കൂടിയാണിത്. 2010-ല്‍ ഇവിടെ ഉരുള്‍ പൊട്ടിയിരുന്നു. ശേഷം രണ്ടുതവണ പാറ ഇടിഞ്ഞു വീഴുകയും ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here