28.8 C
Kollam
Saturday 14th November, 2026 | 12:25:23 PM
Home News Kerala ബി ബി ഗോപകുമാർ എം എൽ എ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു

ബി ബി ഗോപകുമാർ എം എൽ എ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു

Advertisement

ബിജെപി നിയമസഭ കക്ഷി നേതാവ് ബി ബി ഗോപകുമാർ എം എൽ എ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു.

ഇന്ന് പുലർച്ചെ 4.30 ഓടെ കൊല്ലം ഇത്തിക്കര പാലത്തിനു സമീപം വെച്ചായിരുന്നു അപകടം

അപകടത്തിൽ ആർക്കും സാരമായ പരിക്കില്ല.

കാറിൽ ഉണ്ടായിരുന്ന എം എൽ എ യുടെ ഭാര്യക്ക് നിസാര പരിക്കുണ്ട്.

ചാത്തന്നൂരിലെ സ്വകാര്യ ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം എം എൽ എ യും ഭാര്യയും വീട്ടിലേക്കു മടങ്ങി.

അപകടം ഒഴിവാക്കാൻ വെട്ടിച്ചപ്പോൾ കാർ സമീപത്തെ തോടിന്റെ വശത്തേക്ക് ഇടിക്കുകയായിരുന്നു.

വാഹനത്തിന്റെ മുൻവശം തകർന്നു

കാസർഗോഡ് നിന്നും തിരികെ വരുമ്പോഴാണ് അപകടമുണ്ടായത്.

LEAVE A REPLY

Please enter your comment!
Please enter your name here