27.5 C
Kollam
Sunday 20th September, 2026 | 03:16:14 AM
Home News Breaking News ചാത്തന്നൂരില്‍ ബിജെപി വിജയിച്ചു

ചാത്തന്നൂരില്‍ ബിജെപി വിജയിച്ചു

കൊല്ലം. രാഷ്ട്രീയപ്രവചനങ്ങളെ അട്ടിമറിച്ച് ചാത്തന്നൂരില്‍ ബിജെപിയുടെ ബിബി വിജയകുമാര്‍ വിജയിച്ചു. 4002 വോട്ടിന്‍റെ ലീഡ് നേടിയാണ് വിജയം. ഇടതും യുഡിഎഫും ഒരുക്കിയ കടുത്ത മല്‍സരത്തെ അതിജീവിച്ചാണ് വിജയം. കേരളത്തില്‍ ബിജെപിക്ക് അനുകൂലമായിരുന്ന പല മണ്ഡലത്തിലും എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ പിന്നിലേക്കുപോകുമ്പോഴാണ് ചാത്തന്നൂരില്‍ സെലിബ്രിറ്റി അല്ലാതിരുന്ന സ്ഥാനാര്‍ഥി വിജയത്താമര വിരിയിച്ചത്.