28.1 C
Kollam
Friday 23rd October, 2026 | 02:54:43 PM
Home News Local റോഡ് തോടായി …. പ്രതിഷേധിച്ച് ബിജെപി

റോഡ് തോടായി …. പ്രതിഷേധിച്ച് ബിജെപി

മൈനാഗപ്പള്ളി :കുറ്റിയിൽ മുക്ക് – റയിൽവേ സ്റ്റേഷൻ – കാരാളിമുക്ക് ഓവർ ബ്രിഡ്ജ് റോഡ് ടാർ ചെയ്യുക, തെരുവ് വിളക്കുകൾ കത്തിക്കുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട്
ബിജെപി മൈനാഗപ്പള്ളി തെക്ക്പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിനുമുന്നിൽ പ്രതിഷേധവും, നിവേദനം സമർപ്പിക്കലും നടന്നു

വർഷങ്ങളായി തകർന്നു കിടക്കുന്ന കുറ്റിയിൽ മുക്ക് – റയിൽവേ സ്റ്റേഷൻ റോഡ് ഇലക്ഷൻ വരുമ്പോൾ മാത്രം ഇടതിനും വലതിനും ഫണ്ട് പെയ്തിറങ്ങുന്ന റോഡാണ്. 20 വർഷം കഴിഞ്ഞ ഫ്ലെക്സ് കളിലൂടെ വികസനം നടത്തുന്ന എം പി യ്ക്കും, മുൻ എം എൽ എ യ്ക്കും, നിലവിലെ എം എൽ എ.യ്ക്കും വെറും വാചകമടി മാത്രമായിരുന്നു റോഡിന്റെ വികസനമെന്ന് ബിജെപി ആരോപിച്ചു. കുന്നത്തൂർ താലൂക്കിലെ ആയിരക്കണക്കിന് ആളുകൾ റയിൽവേ സ്റ്റേഷനിൽ എത്തുന്നതിനു് ഈ റോഡാണ് ഉപയോഗിക്കുന്നത്.
അധികാരികളുടെ അവഗണനക്കെതിരെ ബിജെപി തെക്ക് ഏരിയസമിതിയുടെ നേതൃത്വത്തിൽ സെക്രട്ടറിക്ക് നിവേദനം നൽകി പ്രതിഷേധം അറിയിച്ചു .ബിജെപി മൈനാഗപ്പള്ളി തെക്ക് ഏരിയ സമിതി പ്രസിഡന്റ് രാമചന്ദ്രൻ പിള്ള, ന്യുനപക്ഷ മോർച്ച ജില്ലാ പ്രസിഡന്റ് ബിനോയ്‌ ജോർജ്,പഞ്ചായത്ത് ജനറൽ സെക്രട്ടറി കെ.ജി ശശിധരൻ, വാർഡ് മെമ്പർ മാരായ സജീവ്,സന്ധ്യ, മധു,കർഷക മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി പ്രസന്ന കുമാർ പള്ളിയടിയിൽ,മോഹനൻപിള്ള, സൗമ്യഉണ്ണി,വേണു ബി പിള്ള, രാജലക്ഷ്മി,അനിൽ കല്ലട,ഭാസ്കരൻ കുട്ടി എന്നിവർ സംസാരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here