28.1 C
Kollam
Friday 23rd October, 2026 | 02:32:46 PM
Home News Breaking News എസ്.എം.എ മരുന്ന് വിവാദത്തിൽ ഉൾപ്പെട്ട നാറ്റ്കോ കമ്പനി സിപിഐഎമ്മിന് തെരഞ്ഞെടുപ്പ് സംഭാവന നൽകിയത് ഒന്നരക്കോടി രൂപ

എസ്.എം.എ മരുന്ന് വിവാദത്തിൽ ഉൾപ്പെട്ട നാറ്റ്കോ കമ്പനി സിപിഐഎമ്മിന് തെരഞ്ഞെടുപ്പ് സംഭാവന നൽകിയത് ഒന്നരക്കോടി രൂപ

തിരുവനന്തപുരം.എസ്.എം.എ മരുന്ന് വിവാദത്തിൽ ഉൾപ്പെട്ട നാറ്റ്കോ കമ്പനി സിപിഐഎമ്മിനും തെരഞ്ഞെടുപ്പ് സംഭാവന നൽകിയെന്ന് രേഖ പുറത്തായി. ഒന്നരക്കോടി രൂപയാണ് രണ്ട് ഘട്ടങ്ങളിലായി സിപിഐഎമ്മിന് നാറ്റ്കോ സംഭാവന നൽകിയത്. ഇതേ കമ്പനിയിൽനിന്ന് എൽഡിഎഫ് സർക്കാരിൻ്റെ കാലത്തും മരുന്നു വാങ്ങി. തെരഞ്ഞെടുപ്പ് കമ്മീഷന് സിപിഐഎം സമർപ്പിച്ച കണക്കുകൾ പുറത്തുവന്നു.

കോൺഗ്രസിന് ഇലക്ടറൽ ബോണ്ട് നൽകിയതിന്റെ പ്രത്യുപകാരമായാണ് SMA രോഗികൾക്ക് നാറ്റ്കോ കമ്പനിയുടെ മരുന്ന് നൽകിയതെന്നായിരുന്നു സി.പി.ഐ എമ്മിൻ്റെ ആരോപണം. എന്നാൽ പണം വാങ്ങിയത് കോൺഗ്രസ് മാത്രമല്ല ആരോപണമുന്നയിക്കുന്ന സിപിഐഎമ്മും ഉണ്ടെന്നതിന്റെ രേഖകൾ പുറത്ത് വന്നു. സിപിഐഎം തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച രേഖകളിലാണ് നാറ്റ്കോ ഫാർമ്മ ലിമിറ്റഡിന്റെ പേരും ഉൾപ്പെട്ടത്. രണ്ട് സാമ്പത്തിക വർഷങ്ങളിലായി ഒന്നര കോടി രൂപ സിപിഐഎമ്മിന് നൽകി. 2023- 24 കാലയളവിൽ ഒരു കോടി രൂപ 3 ഗഡുക്കളയി നൽകി. 2024-25 കാലയളവിൽ 50 ലക്ഷം രൂപയും നൽകി.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിൽ ഇപ്പോഴും ഈ രേഖയുണ്ട്. എം എ ബേബിയാണ് രേഖ തെരഞ്ഞെടുപ്പ് കമ്മീഷന് രേഖ കൈമാറിയത്. നാറ്റ്കോ കമ്പനിയെ കൂടി വിമർശിച്ചായിരുന്നു കഴിഞ്ഞദിവസം മുൻ ആരോഗ്യ മന്ത്രിമാർ മാധ്യമങ്ങളോട് സംസാരിച്ചത്. അതേ കമ്പനിയിൽ നിന്ന് പണം വാങ്ങിയെന്ന വിവരം പുറത്ത് വന്നതോടെ സി പി ഐ എമ്മും പ്രതിരോധത്തിലായി. എൽ.ഡി.എഫ് സർക്കാരിൻ്റെ കാലത്ത് KMSCL നാറ്റ്കോയിൽ നിന്ന് മരുന്ന് വാങ്ങിയ വിവരവും പുറത്ത് വന്നു. ടെക്നിക്കൽ കമ്മിറ്റി നാറ്റ്കോയിൽ നിന്ന് മരുന്ന് വാങ്ങാൻ അനുവാദം നൽകുന്നതും എൽ.ഡി.എഫിൻ്റെ കാലത്താണ്.

LEAVE A REPLY

Please enter your comment!
Please enter your name here