Advertisement
കണ്ണൂര്‍.ടി ഐ മധുസൂദനന്റെ കൊലവിളി പ്രസംഗം. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൽ രൂക്ഷ വിമർശനം. അനാവശ്യമായ പരാ മർ ശമാണ് മധുസൂദനൻ നടത്തിയതെന്നു നേതാക്കൾ. മധുസൂദനൻ്റെ പ്രസംഗം പാർട്ടിക്ക് വലിയ ക്ഷീണമുണ്ടാക്കിയെന്ന് യോഗത്തിൽ എംവി ഗോവിന്ദൻ
ഒരു ഭാഗത്ത് തെറ്റ് തിരുത്തൽ പ്രക്രിയ നടത്തുമ്പോൾ മറുഭാഗത്ത് ഇത്തരം വിവാദം ഗുണം ചെയ്യില്ല. പ്രസംഗിക്കുമ്പോൾ അതിരുവിടരുത് എന്നും എംവി ഗോവിന്ദൻ്റെ മുന്നറിയിപ്പ്. ടി ഐ മധുസൂദനൻ ഇന്നലെ കമ്മിറ്റിയിൽ പങ്കെടുത്തിരുന്നില്ല





























