29.4 C
Kollam
Saturday 28th November, 2026 | 11:07:00 AM
Home News Kerala ആറുമാസം കൊണ്ട് എക്സൈസ് പിടികൂടിയത് ഏഴ് കോടിയോളം രൂപയുടെ ലഹരിവസ്തുക്കള്‍

ആറുമാസം കൊണ്ട് എക്സൈസ് പിടികൂടിയത് ഏഴ് കോടിയോളം രൂപയുടെ ലഹരിവസ്തുക്കള്‍

Advertisement

കോഴിക്കോട്. ആറുമാസം കൊണ്ട് എക്സൈസ് പിടികൂടിയത് ഏഴ് കോടിയോളം രൂപയുടെ ലഹരിവസ്തുക്കളും പുകയില ഉൽപന്നങ്ങളും.ജില്ലയിൽ 6,132 കേന്ദ്രങ്ങളിൽ പരിശോധന .3,812 ലഹരിക്കേസുകൾ രജിസ്റ്റർ ചെയ്തു

ലഹരിമരുന്ന് കേസുകളിൽ 1,399 പേർ അറസ്റ്റിൽ. പുകയില ഉൽപന്നങ്ങളുടെ വിൽപനയുമായി ബന്ധപ്പെട്ട് 2,056 പേർക്കെതിരെ നടപടി. പ്രതികളിൽനിന്ന് പിടിച്ചെടുത്തത് 10,33,393 രൂപ.3.44 കിലോ എംഡിഎംഎയും 63 കിലോ കഞ്ചാവും പിടികൂടി

17,196 കഞ്ചാവ് മിഠായിയും 329 ഗ്രാം ഹഷീഷ് ഓയിലും പിടിച്ചെടുത്തു.120 ഗ്രാം ഹെറോയിനും 94 ഗ്രാം മെത്താംഫെറ്റമിനും പിടികൂടി .139 കിലോ പുകയില ഉൽപന്നങ്ങളും പിടിച്ചെടുത്തു

ക്രിസ്മസ്–പുതുവത്സര ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ പരിശോധനകൾ കൂടുതൽ ശക്തമാക്കുമെന്ന് എക്സൈസ്

LEAVE A REPLY

Please enter your comment!
Please enter your name here