Advertisement
എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർമാരുടെ സസ്‌പെൻഷൻ സ്റ്റേ ചെയ്യാതെ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ. മദ്യനയം പ്രഖ്യാപിക്കുന്നതിന് മുമ്പ് മൂന്ന് ബാറുകൾക്ക് ലൈസൻസ് അനുവദിച്ചതുമായി ബന്ധപ്പെട്ടാണ് എറണാകുളം, കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർമാരായ സതീഷ് പി.കെ., ഷിബു പി.എൽ. എന്നിവരെ സർക്കാർ സസ്‌പെൻഡ് ചെയ്തത്.
സസ്‌പെൻഷൻ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഇരുവരും ട്രിബ്യൂണലിന്റെ തിരുവനന്തപുരം, എറണാകുളം ബെഞ്ചുകളെ സമീപിച്ചെങ്കിലും ആവശ്യം അംഗീകരിച്ചില്ല. 24 മുതൽ 48 മണിക്കൂറിനുള്ളിൽ നടപടിക്രമങ്ങൾ പാലിക്കാതെയാണ് ലൈസൻസ് അനുവദിച്ചതെന്നും വിശദമായ അന്വേഷണം ആവശ്യമാണെന്നും സർക്കാർ വാദിച്ചു. നവംബർ 10-ന് കേസ് വീണ്ടും പരിഗണിക്കും.
































