27.1 C
Kollam
Sunday 13th September, 2026 | 11:14:09 PM
Home News Breaking News അഷണോദ്യോഗസ്ഥന്‍ കൈക്കൂലി വാങ്ങി അകത്ത്, കായംകുളം മുൻ എംഎൽഎ യു പ്രതിഭയുടെ മകൻ ഉൾപ്പെട്ട ലഹരി...

അഷണോദ്യോഗസ്ഥന്‍ കൈക്കൂലി വാങ്ങി അകത്ത്, കായംകുളം മുൻ എംഎൽഎ യു പ്രതിഭയുടെ മകൻ ഉൾപ്പെട്ട ലഹരി കേസ് പുനരന്വേഷണം ആവശ്യപ്പെട്ട യൂത്ത് കോൺഗ്രസ്

കായംകുളം മുൻ എംഎൽഎ യു പ്രതിഭയുടെ മകൻ ഉൾപ്പെടെ പ്രതിയായ ലഹരി കേസിൽ പുനർ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്. ആലപ്പുഴ ജില്ലാ പ്രസിഡണ്ട് എംപി പ്രവീൺ ഇന്ന് എക്സൈസ് മന്ത്രിക്ക് പരാതി നൽകും.അന്ന് കേസ് അന്വേഷണ ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥൻ കൈക്കൂലി കേസിൽ പിടിക്കപ്പെട്ടതോടെയാണ് കേസിലെ അട്ടിമറി ചൂണ്ടിക്കാട്ടി പുതിയ പരാതി.നടപടിക്രമങ്ങളിൽ വീഴ്ച വന്നു എന്ന് കേസുമായി ബന്ധപ്പെട്ട് അന്നുതന്നെ ആക്ഷേപം ഉയർന്നിരുന്നു.അന്വേഷണത്തിൽ തെളിവില്ല എന്ന് കണ്ടെത്തി യു പ്രതിഭയുടെ മകനെ ഉൾപ്പെടെ പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കുകയായിരുന്നു.

2024 ഡിസംബർ 28നാണ് തകഴിയിൽ വച്ച് മുൻ എംഎൽഎ യു പ്രതിഭയുടെ മകൻ ഉൾപ്പെട്ട സംഗത്തെ കഞ്ചാവ് ഉപയോഗിച്ചു എന്ന് കാട്ടി പിടികൂടിയത്.ഏറെ രാഷ്ട്രീയ വിവാദം ഉണ്ടായ കേസിൽ അന്വേഷണത്തിൽ വലിയ വീഴ്ചകൾ വന്നു എന്ന് പരാതി ഉയർന്നിരുന്നു.അന്ന് കേസ് അന്വേഷിച്ച എക്സൈസ് അസിസ്റ്റൻറ് കമ്മീഷണർ അശോക് കുമാറാണ് പിന്നീട് പ്രമോഷൻ ലഭിച്ച് ഡെപ്യൂട്ടി കമ്മീഷണർ ആയപ്പോൾ കൈക്കൂലി കേസിൽ കോട്ടയത്ത് വച്ച് പിടിയിലായത്.ഈ സാഹചര്യത്തിലാണ് കേസിൽ പുനരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ആലപ്പുഴ ജില്ലാ പ്രസിഡൻറ് എംപി പ്രവീൺ എക്സൈസ് മന്ത്രിക്ക് പരാതി നൽകുന്നത്

കേസിൽ സത്യസന്ധമായ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥരെ ബലിയാടാക്കി പ്രതികളെ രക്ഷപ്പെടുത്താൻ സഹായിച്ചു എന്നാണ് യൂത്ത് കോൺഗ്രസിന്റെ ആരോപണം.ഭരണ സ്വാധീനം ഉൾപ്പെടെ ഉപയോഗിച്ചു എന്നും അന്നത്തെഎക്സൈസ് അസിസ്റ്റൻറ് കമ്മീഷണർ അശോക് കുമാർ കേസിൽ വഴിപ്പെട്ട ഇടപെടലുകൾ നടത്തി എന്നും ആണ് പരാതി. കേസ് ശരിയായ രീതിയിൽ അന്വേഷിച്ചാൽ രാഷ്ട്രീയ അട്ടിമറി ഉൾപ്പെടെ പുറത്തുവരുമെന്നാണ് പരാതിക്കാരുടെ നിലപാട്