Home News Breaking News പെരുമ്പാവൂരിൽ എക്സൈസിന്റെ വൻ ലഹരി വേട്ട, 100 ടിൻ ഹെറോയിനും കഞ്ചാവും പിടികൂടി

പെരുമ്പാവൂരിൽ എക്സൈസിന്റെ വൻ ലഹരി വേട്ട, 100 ടിൻ ഹെറോയിനും കഞ്ചാവും പിടികൂടി

കൊച്ചി. പെരുമ്പാവൂരിൽ എക്സൈസിന്റെ വൻ ലഹരി വേട്ട.ഓപ്പറേഷൻ തണ്ടർ എന്ന പേരിൽ നടത്തിയ പ്രത്യേക പരിശോധനയിൽ 100 ടിൻ ഹെറോയിനും കഞ്ചാവും പിടികൂടി.സംഭവത്തിൽ 5 ഇതരസംസ്ഥാന തൊഴിലാളികളെയും എക്സൈസ് പിടികൂടി.കുന്നത്തുനാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ് ബിനുവിന്റെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്.

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികളുടെ വ്യാപാരസ്ഥാപനങ്ങൾ കൂടുതലുള്ള സ്വകാര്യ ബസ് സ്റ്റാൻഡ് മത്സ്യമാർക്കറ്റ് പരിസരങ്ങളിലാണ് കൂടുതലായും പരിശോധന നടത്തിയത്.അതിഥി തൊഴിലാളികളുടെ താമസ കേന്ദ്രങ്ങളിലും, ഇവർ കൂട്ടമായി എത്തുന്ന സ്ഥലങ്ങളിലും പരിശോധന നടന്നു. അതിഥി തൊഴിലാളികൾ തിരികെ എത്തിത്തുടങ്ങിയ സാഹചര്യത്തിൽ ലഹരി ഉത്പന്നങ്ങൾ വലിയ തോതിൽ എത്തിയിട്ടുണ്ട് എന്ന വിവരത്തിന്റെ കൂടി അടിസ്ഥാനത്തിലായിരുന്നു പരിശോധന.