26.9 C
Kollam
Thursday 11th June, 2026 | 09:11:29 AM
Home News Breaking News വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട രാജുവിന്റെ കുടുംബത്തിന് 14 ലക്ഷം രൂപ നഷ്ടപരിഹാരം,ഫെന്‍സിങ് പ്രതിരോധ നടപടികള്‍...

വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട രാജുവിന്റെ കുടുംബത്തിന് 14 ലക്ഷം രൂപ നഷ്ടപരിഹാരം,ഫെന്‍സിങ് പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കും

Advertisement

മാനന്തവാടി.വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട രാജുവിന്റെ കുടുംബത്തിന് 14 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. അടിയന്തര ധനസഹായമായി അഞ്ച് ലക്ഷം രൂപ ബുധനാഴ്ച തന്നെ കൈമാറുമെന്ന് മാനന്തവാടി എംഎല്‍എ ഉഷ വിജയന്‍ അറിയിച്ചു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് ബാക്കി തുക നല്‍കുമെന്നും ആശ്രിതര്‍ക്ക് സ്ഥിര നിയമനം നല്‍കുന്നതിനായി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുമെന്നും എംഎല്‍എ അറിയിച്ചു. മരണത്തിന് പിന്നാലെ നാട്ടുകാരും സിപിഎം പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ചര്‍ച്ചയില്‍ അധികൃതര്‍ നല്‍കിയ ഉറപ്പിന്മേലാണ് സമരം അവസാനിപ്പിച്ചത്.

‘ദൗര്‍ഭാഗ്യകരമായ സംഭവമാണ് നടന്നത്. കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു. ഫെന്‍സിങ് പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കും. രാജുവിന്റെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം നല്‍കാന്‍ തീരുമാനമായിട്ടുണ്ട്. അടിയന്തര ധനസഹായമെന്ന നിലയില്‍ അഞ്ച് ലക്ഷം രൂപ ഇന്ന് തന്നെ കൈമാറും. നടപടിക്രമങ്ങളുടെ തുടര്‍ച്ചയെന്നോണം ഉടന്‍ തന്നെ ബാക്കി തുകയും അവരെ ഏല്‍പ്പിക്കും. ആശ്രിതര്‍ക്ക് സ്ഥിരം നിയമനമായി സര്‍ക്കാര്‍ ജോലി നല്‍കണമെന്ന് ശുപാര്‍ശ ചെയ്യാനും യോഗത്തില്‍ തീരുമാനമായി’ -എംഎല്‍എ അറിയിച്ചു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here