Home Business സംരംഭകത്വ പരിശീലനവും, വായ്പാ മേളയും ശനിയാഴ്ച

സംരംഭകത്വ പരിശീലനവും, വായ്പാ മേളയും ശനിയാഴ്ച

വെള്ളറട : കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ്റെയും കേരള കൗൺസിൽ ഓഫ് ചർച്ചസ് പാറശ്ശാല അസംബ്ലിയുടെയും സംയുക്താഭിമുഖ്യത്തിൽ സംരംഭകത്വ പരിശീലനവും വായ്പാ മേളയും ശനി 10 ന്  വെള്ളറട കാനക്കോട് സാൽവേഷൻ ആർമി ചർച്ചിൽ നടക്കും. മോസ്റ്റ് റവ. ഡോ ജോർജ് ഈപ്പൻ ഉദ്ടനം ചെയ്യും. കെ സി സി ജില്ലാ പ്രസിഡൻ്റ് റവ എ ആർ നോബിൾ അധ്യക്ഷനാകും.

കെ എസ് ബി സി ഡി സി നെയ്യാറ്റിൻകര ഉപജില്ലാ മനേജർ അനില പിഡി ഉദ്യോഗസ്ഥരായ അബിൻ ബി, രാഹുൽ ആർ ,അനീഷ് എസ്. എസ്, ഷിബു കെ.എസ് എന്നിവർ പരിശീലന സെഷനിൽ ക്ലാസ്സുകൾ നയിക്കും. അന്നേ ദിവസം രജിസ്‌ട്രഷൻ കൗണ്ടറിൽ നിന്നും 30 രൂപ നൽകി വായ്പാ അപേക്ഷ വാങ്ങാവുന്നതാണ്.