31.4 C
Kollam
Tuesday 13th October, 2026 | 03:47:16 PM
Home News Kerala മുതുപിലാക്കാട് കലാസാരഥി വാർഷികം ആഘോഷിച്ചു

മുതുപിലാക്കാട് കലാസാരഥി വാർഷികം ആഘോഷിച്ചു

ശാസ്താംകോട്ട : മുതുപിലാക്കാട് കേന്ദ്രമായി പ്രവർത്തിക്കുന്ന കലാസാംസ്കാരിക പഠന കേന്ദ്രമായ കലാസാരഥിയുടെ വാർഷികാഘോഷവും അവാർഡ് സന്ധ്യയും ഉല്ലാസ് കോവൂർ എം.എൽ.എ നിർവഹിച്ചു. കലാസാരഥിയം മുദ്ര അവാർഡ് പ്രമുഖ കളരി ഗുരുക്കളായ പി വി ശിവകുമാറിന് നൽകി. ഡയറക്ടർ കെ ഹരികുമാർ അധ്യക്ഷനായ ചടങ്ങിൽ ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് അംഗം നിഖിൽ മനോഹർ, പാർത്ഥസാരഥി ക്ഷേത്രസഭാ പ്രസിഡണ്ട് കെ ആർ ജി പിള്ള, കെ വി രാമാനുജൻ തമ്പി, അനിൽ തുമ്പോടൻ, മുതുപിലാക്കാട് രാജേന്ദ്രൻ, എം രാജ്മോഹൻ എന്നിവർ പങ്കെടുത്തു. സാംസ്കാരിക സാഹിത്യപ്രവർത്തകൻ ഡോ.സി.ഉണ്ണികൃഷ്ണൻ, സോപാന സംഗീതജ്ഞരായ ഡോ. ശൂരനാട് ഹരികുമാർ, ബാബു നാരായണൻ, നിളാ രാധാകൃഷ്ണൻ പാവുമ്പ, സംഗീതജ്ഞൻ ശൂരനാട് മധു, വാദ്യകലാനിധി പൂയപ്പള്ളി ഗിരീഷ്.,കളരിപ്പയറ്റ് രംഗത്തെ ജിജിൻ ഗുരുക്കൾ, ഫിലിപ്പൈൻസിൽ നടന്ന ആയോധന മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത സിൽവർ മെഡൽ നേടിയ കൃഷ്ണ എം ഗണേഷ്,അനസ്, റോബിൻ ഗുരുക്കൾ, എഴുത്തുകാരി വി.ബി ജയശ്രീ, വയലിനിസ്റ്റ് ആർ.എൽ.വി രജീഷ് എന്നിവർ ഉൾപ്പെടെ വിവിധ മേഖലകളിൽ ഉള്ളവരെ ആദരിച്ചു.
വാർഷികാഘോഷത്തിന്റെ ഭാഗമായി സോപാനസംഗീത അരങ്ങേറ്റ സമർപ്പണവും, പഞ്ചാരിമേളം അരങ്ങേറ്റ സമർപ്പണവും നടന്നു. ഡോക്ടർ ശൂരനാട് ഹരികുമാർ ബാബു നാരായണൻ എന്നിവർ നേതൃത്വം നൽകിയ നിരവധി കലാകാരന്മാരുടെ സോപാനസംഗീത മഞ്ചരിയും, കലാസാരഥി എം.വി.ജി സി. വി. എൻ കളരിയുടെ നേതൃത്വത്തിൽ
നിരവധി കളരിപ്പയറ്റ് അഭ്യാസികളും നർത്തകരും അണിനിരന്ന തിളക്കം എന്ന സ്റ്റേജ് ഷോയും ഉണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here