27.8 C
Kollam
Friday 27th November, 2026 | 08:13:32 PM
Home News Kerala വല്ലാർപാടം സമരം: ഇറക്കുമതിക്കാർക്ക് നഷ്ടം 15 കോടിയിലധികം

വല്ലാർപാടം സമരം: ഇറക്കുമതിക്കാർക്ക് നഷ്ടം 15 കോടിയിലധികം

Advertisement

വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ സമരം മൂലം രണ്ടായിരത്തോളം കണ്ടെയ്നറുകൾ കെട്ടിക്കിടന്ന വകയിൽ ഇറക്കുമതിക്കാർക്ക് അടക്കേണ്ടിവന്നത് 15 കോടിയിലധികം രൂപയെന്ന് കണക്കുകൾ. മുൻകൂർ നോട്ടീസ് ഇല്ലാതെ ആഴ്ചകളോളം നീണ്ടുനിന്ന സമരത്തെ തുടർന്ന് രണ്ടായിരത്തോളം കണ്ടെയ്നറുകൾ കെട്ടിക്കിടക്കുകയും, അവയ്ക്കുള്ള ഡമറേജ് ചാർജുകൾ അടക്കം 15 കോടിയോളം രൂപയാണ് വ്യാപാരികൾക്ക് കണ്ടെയിനർ ടെർമിനലിൽ അടക്കേണ്ടി വന്നത്. ഈ നഷ്ടം സമരം പ്രഖ്യാപിച്ചവരിൽ നിന്നും ഈടാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അധികൃതർക്ക് കത്ത് നൽകുമെന്നും, നടപടികൾ കൈക്കൊള്ളാത്ത പക്ഷം ബഹുമാനപ്പെട്ട കോടതിയെ സമീപിക്കുമെന്നും കോൺഫെഡറേഷൻ ഓഫ് ആൾ ഇന്ത്യാ ട്രേഡേഴ്സ് ദേശീയ സെക്രട്ടറി എസ്. എസ്. മനോജ്, സംസ്ഥാന പ്രസിഡന്റ് പി. വെങ്കിട്ടരാമയ്യർ, ആൾ കേരള ഫ്രൂട്ട് മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് യഹിയാ കോയ എന്നിവർ പറഞ്ഞു.

ഇറക്കുമതി ചെയ്യപ്പെട്ട കണ്ടെയിനറുകളിൽ പലതും പ്രത്യേക പരിപാലനം ആവശ്യമായ പെരിഷബിൾ ഗുഡ്സ് ഇനത്തിൽപ്പെടുന്ന പഴവർഗ്ഗങ്ങൾ ഉൾപ്പെടെയുള്ള സാധന സാമഗ്രികൾ കെട്ടിക്കിടന്നതിൻ്റെ കൂടി കണക്കിലെടുത്താൽ നഷ്ടത്തിന്റെ തോത് ഇനിയും വർധിക്കുമെന്ന് നേതാക്കൾ പറഞ്ഞു.

മാർക്കറ്റിലേക്ക് കൃത്യസമയത്ത് എത്താത്തതിന്റെ പേരിലുള്ള നഷ്ടം വേറെയാണ്. സമരം പോർട്ടിനെതിരെ ആയിരുന്നുവെങ്കിലും, പൂർണ്ണമായും നഷ്ടം വ്യാപാരികൾക്കാണെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. സമരം ആഹ്വാനം ചെയ്തവർ ഉപാധികളില്ലാതെ സമരം പിൻവലിക്കുക കൂടി ചെയ്തപ്പോൾ, സമരാഹ്വാനികളുടെ ഉദ്ദേശശുദ്ധി സംശയിക്കപ്പെടുന്നു എന്നും, ഇതിന്റെ പിന്നിൽ മറ്റെന്തെങ്കിലും ഗൂഢാലോചന ഉണ്ടോ എന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു എന്നും നേതാക്കൾ പറഞ്ഞു. പല കമ്പനികളും കൊച്ചിയിലേക്ക് ഓർഡർ എടുക്കുന്നില്ല എന്നുള്ളത് ഗുരുതരമായ അവസ്ഥയാണെന്നും അവർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here