27.8 C
Kollam
Friday 27th November, 2026 | 08:01:40 PM
Home News Kerala മുൻവൈരാഗ്യത്തെ തുടർന്ന് കാപ്പാ കേസ് പ്രതിയെ വാക്കത്തി കൊണ്ട് വെട്ടി

മുൻവൈരാഗ്യത്തെ തുടർന്ന് കാപ്പാ കേസ് പ്രതിയെ വാക്കത്തി കൊണ്ട് വെട്ടി

Advertisement

തൃശൂർ. പൊയ്യയിൽ മുൻവൈരാഗ്യത്തെ തുടർന്ന് കാപ്പാ കേസ് പ്രതിയെ വാക്കത്തി കൊണ്ട് വെട്ടി.പൊയ്യ സ്വദേശി പുത്തൻപുരക്കൽ വീട്ടിൽ ബിനീഷിനാണ് ഗുരുതരമായി വെട്ടേറ്റത്, വലതുകൈ തൂങ്ങിക്കിടക്കുന്ന നിലയിൽ ഇയാളെ ആശുപത്രിയിലെത്തിച്ചു. സംഭവത്തിൽ പ്രതി പിടിയിൽ

ഷാപ്പിൽ ഇരിക്കുകയായിരുന്ന ആനാപ്പുഴ സ്വദേശി വലിയപറമ്പിൽ വീട്ടിൽ ഷൈജുവിനെ ബിനീഷ് ഷാപ്പിൽ കയറി വെല്ലുവിളിക്കുകയായിരുന്നു. വാക്കുതർക്കം സംഘർഷത്തിലേക്ക് നീങ്ങുകയും ഷൈജു തന്റെ കൈവശം ഉണ്ടായിരുന്ന വാക്കത്തി ഉപയോഗിച്ച് ബിനീഷിനെ വെട്ടുകയുമായിരുന്നു. മരംമുറി, തെങ്ങുകയറ്റ തൊഴിലാളി കൂടിയാണ് ഷൈജു

വെട്ടേറ്റ ബിനീഷിന്റെ വലതുകൈ തൂങ്ങിക്കിടക്കുന്ന നിലയിലായിരുന്നു. മാള പോലീസ് സ്ഥലത്തെത്തി ഷൈജുവിനെ കീഴടക്കി കസ്റ്റഡിയിലെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here