26 C
Kollam
Monday 16th November, 2026 | 09:20:55 AM
Home News Kerala ചായ കുടിച്ചതിന്‍റെ പണം ചോദിച്ചതിന് കട ഉടമയേയും ജീവനക്കാരേയും ആക്രമിച്ചു,തടയാന്‍ ശ്രമിച്ച മറ്റൊരാള്‍ ബ്ളേഡ് കൊണ്ട്...

ചായ കുടിച്ചതിന്‍റെ പണം ചോദിച്ചതിന് കട ഉടമയേയും ജീവനക്കാരേയും ആക്രമിച്ചു,തടയാന്‍ ശ്രമിച്ച മറ്റൊരാള്‍ ബ്ളേഡ് കൊണ്ട് ആക്രമണമേറ്റ് ഗുരുതരനിലയില്‍

Advertisement

കൊച്ചി.ചായ കുടിച്ചതിന്‍റെ പണം ചോദിച്ചതിന് കട ഉടമയേയും ജീവനക്കാരേയും ആക്രമിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ.
പൂക്കാട്ടുപടി സ്വദേശിയായ അച്ഛനെയും മകനെയും ചെറിയച്ഛനെയു
മാണ് കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.
19കാരനായ ശിവറാം , അച്ഛൻ ശ്യാം, ചെറിയച്ഛൻ ഷാരോൺ എന്നിവരാണ് അറസ്റ്റിലായത്.

എറണാകുളം തൃക്കാക്കരയ്ക്ക് സമീപം മുണ്ടുപാലത്താണ് സംഭവം.
ഇന്നലെ വൈകീട്ട് 6.10നാണ് സംഭവങ്ങളുടെ തുടക്കം. 19കാരനായ ശിവറാമും
രണ്ട് സുഹൃത്തുക്കളും മുണ്ടുപാലത്തെ അബ്ദുൾ റഫീഖിന്‍റെ ചായക്കടയിലെത്തി.
ചായയും പലഹാരങ്ങളും കഴിച്ച ശേഷം
ശിവറാമിന്‍റെ 72 രൂപ മാത്രമാണ് കൊടുത്തത്. മറ്റുള്ളവരുടേത് ഗൂഗിൾ
പേ ചെയ്യുമെന്നും പറഞ്ഞു. എന്നാൽ ഈ പണം കൊടുക്കാതെ മൂവർ സംഘം
ഇറങ്ങിയത് കടയുടമ ചോദ്യം ചെയ്തു. ഇതെച്ചൊല്ലി തർക്കവുണ്ടായി.
അൽപ്പസമയം കഴിഞ്ഞ് അച്ഛൻ ശ്യാമിനെയും ചെറിയച്ഛൻ ഷാരോണിനെയും
കൂട്ടി ശിവറാം എത്തി.
ചായക്കട ഉടമയായ അബ്ദുൾ റഫീഖിനെ ഇവർ ആദ്യം തല്ലി. തടയാൻ ശ്രമിച്ച
കടയിലെ ജീവനക്കാരൻ ഷെഫിനും മർദനമേറ്റു. ആ സമയം കടയിൽ ചായ
കുടിച്ചിരുന്ന സൂഫിയാൻ തടയാൻ ശ്രമിച്ചു. സൂഫിയാന്‍റെ ശരീരമാസകലം
മൂവർ സംഘം ബ്ലേഡ് കൊണ്ട് വരഞ്ഞു. ഈ കേസിലാണ് ശിവറാമിനെയും കൂട്ടരെയും തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തത്.
ഗുരുതരമായി പരിക്കേറ്റ സൂഫിയാൻ കൊച്ചിയിലെ സ്വകാര്യ
ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here