ബിഗ് ബോസ് സീസൺ 4 ഇത് മത്സരാത്ഥികൾ ആയിരുന്നു റോബിൻ രാധാകൃഷ്ണനും റിയാസ് സലീമും. നമ്പർ വൺ പൊസിഷനിലേക്ക് എത്തും എന്ന് പ്രേക്ഷകർ വിധി എഴുതിയ റോബിൻ വീട്ടിൽ നിന്നും പുറത്താകാൻ നിമിത്തം.റിയാസിന്റെ ഗെയിം പ്ലാൻ ആയിരുന്നു, എന്നാൽ തനിക്ക് കിട്ടിയ എല്ലാ ഹൈപ്പും റിയാസ് നിമിത്തം ആണെന്നും ഏറ്റവും മികച്ച മനുഷ്യരിൽ ഒരാൾ ആണ് റിയാസ് എന്നും പറയുകയാണ് റോബിൻ
റോബിന്റെ വാക്കുകൾ
ബിഗ് ബോസ് മലയാളം ഇതുവരെ കണ്ടിട്ടുള്ള ഏറ്റവും മികച്ച മത്സരാർഥികളിൽ ഒരാളാണ് റിയാസ് സലിം എന്ന് നിസ്സംശയം പറയാം. ഒരു യഥാർഥ ലെജൻഡ്, ബിഗ് ബോസ് എന്ന ഷോയ്ക്ക് വേണ്ട എല്ലാ ഗുണങ്ങളുമുള്ള ഒരു സമ്പൂർണ മത്സരാർഥി! ഗെയിമും അതിന്റെ ഓരോ ചലനങ്ങളും ബിഗ് ബോസ് എന്ന ഷോയുടെ യഥാർഥ സത്തയും ഇത്രത്തോളം മനസ്സിലാക്കിയ മറ്റൊരു മത്സരാർഥി ഉണ്ടാകുമോ എന്നുപോലും തോന്നിപ്പോകും.
ബിഗ് ബോസ് സീസൺ 4 കഴിഞ്ഞ് നീണ്ട നാല് വർഷങ്ങൾക്കുശേഷമാണ് വീണ്ടും അദ്ദേഹത്തെ കാണാൻ അവസരം ലഭിച്ചത്. മികച്ചൊരു ഗെയിമർ എന്നതിലുപരി, മനസ്സുകൊണ്ട് ഒരുപാട് നല്ലൊരു മനുഷ്യൻ കൂടിയാണ് അദ്ദേഹം.
എന്റെ ബിഗ് ബോസ് യാത്രയിൽ എനിക്ക് ലഭിച്ച വലിയ ഹൈപ്പിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് റിയാസായിരുന്നു. അദ്ദേഹത്തിന്റെ സാന്നിധ്യവും ഗെയിം പ്ലേയും ഷോയിലേക്കുള്ള സംഭാവനകളും അതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്.
എല്ലാത്തിനും നന്ദി, സഹോദരാ. ജീവിതത്തിൽ ഇനിയും ഒരുപാട് വിജയങ്ങളും സന്തോഷങ്ങളും നേടാൻ കഴിയട്ടെ. ശോഭനമായൊരു ഭാവി ആശംസിക്കുന്നു.
ഒരുപാട് സ്നേഹവും ബഹുമാനവും.




























