29 C
Kollam
Sunday 15th November, 2026 | 12:18:54 PM
Home News Kerala കൽപാത്തി രഥോത്സവത്തിന് തുടക്കം; അഗ്രഹാര വീഥികൾ ഇനി ഭക്തിസാന്ദ്രം

കൽപാത്തി രഥോത്സവത്തിന് തുടക്കം; അഗ്രഹാര വീഥികൾ ഇനി ഭക്തിസാന്ദ്രം

Advertisement

പാലക്കാടിന്റെ അഗ്രഹാര വീഥികളെ ഭക്തിസാന്ദ്രമാക്കി പ്രസിദ്ധമായ കൽപാത്തി രഥോത്സവത്തിന് ഇന്ന് തുടക്കമായി. ഏഴ് നൂറ്റാണ്ടിലേറെ പഴക്കമുള്ള ചരിത്രമുറങ്ങുന്ന കൽപാത്തി, ഇന്ന് ഒന്നാം തേരുത്സവം ആഘോഷിച്ചു.. രാവിലെ നടന്ന തിരുക്കല്യാണ ചടങ്ങുകൾക്ക് ശേഷം, അലങ്കരിച്ച ദേവരഥങ്ങളിലേക്ക് ദേവീദേവന്മാരെ എഴുന്നള്ളിച്ചു. വൈകുന്നേരത്തോടെ ഭക്തർ വടംവലിച്ചതോടെ പ്രൗഢഗംഭീരമായ ദേവരഥ പ്രദക്ഷിണത്തിന് തുടക്കമായി. വിശാലക്ഷിസമേധാ വിശ്വനാഥ ക്ഷേത്രത്തിലെ മൂന്നു തേരുകളാണ് ഇന്ന് രഥപ്രയാണം തുടങ്ങിയത്. നാളെ മന്ദക്കര മഹാഗണപതി ക്ഷേത്രത്തിലെ തേരുകളും അഗ്രഹാര വീഥിയിൽ ഉരുളും. തിങ്കളാഴ്ചയാണ് ചരിത്രപ്രസിദ്ധമായ ദേവരഥ സംഗമം. തൃസന്ധ്യയിൽ തിരുമുട്ടിയിൽ ആറു പേരുകളുടെ സംഗമം കാണാൻ ലക്ഷക്കണക്കിനാളുകൾ കൽപ്പാത്തിയിലേക്ക് ഒഴുകിയെത്തും

LEAVE A REPLY

Please enter your comment!
Please enter your name here