29 C
Kollam
Sunday 15th November, 2026 | 12:28:24 PM
Home News Kerala മാനവീയം വീഥിയിലെ വിലക്ക്; പ്രക്ഷോഭ പരിപാടി സംഘടിപ്പിക്കാൻ സാംസ്കാരിക കൂട്ടായ്മ

മാനവീയം വീഥിയിലെ വിലക്ക്; പ്രക്ഷോഭ പരിപാടി സംഘടിപ്പിക്കാൻ സാംസ്കാരിക കൂട്ടായ്മ

Advertisement

തിരുവനന്തപുരത്തെ മാനവീയം വീഥിയിൽ കലാ-സാംസ്കാരിക പരിപാടികൾക്ക് നഗരസഭ ഏർപ്പെടുത്തിയ വിലക്കിനെതിരെ ഇന്ന് പ്രതിഷേധം. വൈകുന്നേരം 6 മണി മുതൽ വിപുലമായ പ്രതിഷേധ കലാസന്ധ്യ സംഘടിപ്പിക്കാൻ രജത ജൂബിലി ആഘോഷ സമിതി. മാനവീയം സാംസ്കാരിക കൂട്ടായ്മയുടെയും കലാകാരന്മാരുടെയും നേതൃത്വത്തിലാണ് പ്രക്ഷോഭ പരിപാടി നടക്കുന്നത്.

മാനവീയം വീഥിയുടെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നവംബർ 14-ന് നടത്താനിരുന്ന ഗായിക പുഷ്പവതിയുടെ സംഗീത പരിപാടിക്ക് തിരുവനന്തപുരം നഗരസഭ അനുമതി നിഷേധിച്ചതാണ് പ്രതിഷേധ കാരണം. അതേസമയം രജത ജൂബിലി ആഘോഷത്തിന് നഗരസഭയുടെ പങ്കാളിത്തമുള്ള ഔദ്യോഗിക സമിതിയെ ചുമതലപ്പെടുത്തിയിട്ടില്ലെന്നും, ഏതെങ്കിലും നാലുപേർ ചേർന്ന് സമിതിയുണ്ടാക്കി പരിപാടി നടത്താൻ അനുമതി നൽകാനാവില്ലെന്നുമാണ് മേയർ വി.വി. രാജേഷ് പ്രതികരിച്ചത്. അനുമതിയില്ലാതെ പരിപാടി നടത്തിയാൽ പോലീസ് നടപടിയുണ്ടാകുമെന്നും മേയർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here