29.7 C
Kollam
Sunday 22nd November, 2026 | 07:08:53 PM
Home News Kerala ഭാര്യയോട് സംസാരിച്ചതിനു അയല്‍വാസിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ക്കുനേരെ നാട്ടുകാരുടെ പൂഴിക്കടകന്‍, രക്ഷപ്പെടുത്തിയത് രണ്ടു ജീവന്‍

ഭാര്യയോട് സംസാരിച്ചതിനു അയല്‍വാസിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ക്കുനേരെ നാട്ടുകാരുടെ പൂഴിക്കടകന്‍, രക്ഷപ്പെടുത്തിയത് രണ്ടു ജീവന്‍

Advertisement

തിരുവനന്തപുരം. ഭാര്യയോട് സംസാരിച്ചതിനു അയല്‍വാസിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചയാളെ നാട്ടുകാര്‍ മണ്ണ് വാരി കണ്ണിലെറിഞ്ഞ് കീഴ്‌പ്പെടുത്തി പൊലീസിലേല്‍പ്പിച്ചു. ഇന്നലെ രാത്രി തിരുവനന്തപുരം വെട്ടുകാടാണ് സംഭവം.

വെട്ടുകാട് സ്വദേശി ജോസ് അലോഷ്യസ് വെട്ടുകത്തി ഉപയോഗിച്ച് അയല്‍വാസി ഗോഡ്ഫ്രിയെ ആക്രമിക്കുകയായിരുന്നു. ജോസിന്റെ ഭാര്യയും ഗോഡ്ഫ്രിയും തമ്മില്‍ സംസാരിച്ചതാണ് പെട്ടെന്നുണ്ടായ പ്രകോപനത്തിന് കാരണമെന്നാണു വിവരം.

വെട്ടുകാട് പള്ളിയോട് ചേര്‍ന്നുള്ള കടലിനരികില്‍ നില്‍ക്കുകയായിരുന്ന ഗോഡ്ഫ്രിയെ ജോസ് അലോഷ്യസ് വെട്ടി വീഴ്ത്താന്‍ ശ്രമിക്കുകയായിരുന്നു. ജോസ് വെട്ടുകത്തിയുമായി എത്തുന്നത് കണ്ട് ഗോഡ്ഫ്രി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്നാലെ ചെന്ന് വെട്ടാന്‍ നോക്കി. തടയാന്‍ ശ്രമിച്ച ഭാര്യയെയും ജോസ് ആക്രമിച്ചു.

അതിനിടെ ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ മണല്‍ വാരിയെറിഞ്ഞ് ജോസിനെ തടയാന്‍ ശ്രമിച്ചു. കണ്ണില്‍ മണല്‍ വീണതോടെ കാഴ്ച മറഞ്ഞ ജോസിനെ നാട്ടുകാര്‍ കീഴ്പ്പെടുത്തി പൊലീസിനു കൈമാറുകയായിരുന്നു. ജോസിനെതിരെ പൊലീസ് വധശ്രമത്തിനു കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here