Advertisement
വയനാട്.കാർ ഇടിച്ചിട്ട് തട്ടിക്കൊണ്ടുപോയി 45 ലക്ഷം രൂപ കവർന്നു.കാറിന്റെ രഹസ്യ അറയിൽ 1.14 കോടി രൂപ
ഗൂഡല്ലൂർ ചേരമ്പാടിക്ക് സമീപം കേരള അതിർത്തിയിലാണ് കവർച്ച നടന്നത്.വയനാട് നായ്ക്കട്ടി സ്വദേശി മുഹമ്മദ് ഷെരീഫാണ് കവർച്ചയ്ക്ക് ഇരയായത്. കർണാടകയിൽ നിന്നും വയനാട്ടിലേക്ക് വരുകയായിരുന്നു മുഹമ്മദ്
കാറിലെത്തിയ അജ്ഞാത സംഘം മുഹമ്മദിൻ്റെ കാറിൽ ഇടിച്ച ശേഷം തട്ടിക്കൊണ്ടു പോവുകയായിരുന്നു. പൊലീസ് പിന്തുടർന്നതോടെ സംഘം യുവാവിനെയും കാറും ഉപേക്ഷിച്ച് കടന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മുഹമ്മദ് സഞ്ചരിച്ച കാറിൻ്റെ അടിഭാഗത്തുള്ള രഹസ്യഅറയിൽ നിന്ന് 1.14 കോടി രൂപ കണ്ടെടുത്തത്
മുഹമ്മദും കാർ ഉടമ കബീറും കേരളത്തിൽ നിന്ന് സ്വർണം വാങ്ങി കർണാടകയിൽ വിൽക്കുന്നവരാണെന്ന് പൊലീസ്. കവർച്ച നടത്തിയ സംഘത്തിനായി ചേരമ്പാടി പൊലീസ് അന്വേഷണം ഊർജിതമാക്കി


























