Advertisement
കണ്ണൂര്‍. വൈദ്യുതി മന്ത്രി പങ്കെടുത്ത പരിപാടിക്കിടെ വൈദ്യുതി മുടങ്ങിയതിനു KSEB സബ് എഞ്ചിനീയറെ സസ്പെൻഡ് ചെയ്ത നടപടി. കടുത്ത പ്രതിഷേധവുമായി K S E B ജീവനക്കാരുടെ സംഘടന. ഏകപക്ഷീയമായ ഉത്തരവ് പിൻവലിച്ചു ജീവനക്കാരുടെ ആത്മാഭിമാനം ഉയർത്തിപ്പിടിക്കാൻ അധികൃതർ തയ്യാറാകണമെന്ന് K S EB വർക്കേഴ്സ് അസോസിയേഷൻ
കത്തുന്ന AB സ്വിച്ചിൽ സുരക്ഷിതമായി അറ്റകുറ്റപണി നടത്തി അപകടം ഒഴിവാക്കാനാണ് സബ് എഞ്ചിനീയർ ശ്രമിച്ചത്. വൈദ്യുതി മന്ത്രിയുടെ കണ്ണൂരിലെ പരിപാടിയുടെ വിവരം ഓഫീസിൽ അറിഞ്ഞിരുന്നില്ല. അപകട സാധ്യത മുന്നിൽ കാണുമ്പോൾ അടകുറ്റപ്പണി നടത്താതെ അപകടം വിളിച്ചു വരുത്തുകയാണോ വേണ്ടത്
വസ്തുതകൾ പരിശോധിക്കാതെ ഉദ്യോഗസ്ഥനെ ബലിയാടാക്കാൻ അനുവദിക്കില്ലെന്നും K S E B വർക്കേഴ്സ് അസോസിയേഷൻ































