29.7 C
Kollam
Sunday 22nd November, 2026 | 05:56:08 PM
Home News International മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ അര്‍ജന്റീന ഫുട്‌ബോള്‍ താരം ലിയാന്‍ഡ്രോ പരേഡസ് കുഴഞ്ഞുവീണ് ബോധരഹിതനായി

മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ അര്‍ജന്റീന ഫുട്‌ബോള്‍ താരം ലിയാന്‍ഡ്രോ പരേഡസ് കുഴഞ്ഞുവീണ് ബോധരഹിതനായി

Advertisement

ബരാന്‍ക്വില: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ അര്‍ജന്റീന ഫുട്‌ബോള്‍ താരം ലിയാന്‍ഡ്രോ പരേഡസ് കുഴഞ്ഞുവീണ് ബോധരഹിതനായി. കോപ്പ സുഡാമേരിക്കാന ഫൈനലില്‍ കിരീടം നേടിയതിന് പിന്നാലെ ബോക്ക ജൂനിയേഴ്‌സ് താരമായ പരേഡസ് ടെലിവിഷന്‍ അഭിമുഖം നല്‍കുന്നതിനിടെയാണ് സംഭവം. സ്റ്റേഡിയത്തിലെ ആരാധകരടക്കം ആശങ്കയിലായെങ്കിലും അല്‍പ്പസമയത്തിനകം താരം സാധാരണ നിലയിലായി. മെഡിക്കല്‍ സംഘം ഉടന്‍ പ്രാഥമിക ചികിത്സ നല്‍കി. പിന്നീട് തനിയെ ഡ്രസിങ് റൂമിലേക്ക് മടങ്ങിയതും ആശ്വാസമായി.



കൊളംബിയയിലെ ബരാന്‍ക്വിലയിലായിരുന്നു ഫൈനല്‍. പ്രദേശത്തെ കടുത്ത ചൂടും ഉയര്‍ന്ന ഈര്‍പ്പവും താരത്തെ ശാരീരികമായി തളര്‍ത്തിയെന്നാണ് സൂചന. അസ്വസ്ഥതകളെ തുടര്‍ന്ന് മത്സരത്തിന്റെ 58-ാം മിനിറ്റില്‍ പരിശീലകന്‍ പരേഡസിനെ പിന്‍വലിച്ചിരുന്നു.

ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളില്‍ തന്നെ പരേഡസ് തലചുറ്റല്‍ അനുഭവപ്പെടുന്നതായി അറിയിച്ചിരുന്നുവെന്ന് പരിശീലകന്‍ റൊഡോള്‍ഫോ അരുവാബരേന പറഞ്ഞു. ഇടവേളയില്‍ ആശ്വാസം ലഭിച്ചെങ്കിലും രണ്ടാം പകുതിയില്‍ പത്ത് മിനിറ്റ് പിന്നിട്ടതോടെ വീണ്ടും ക്ഷീണം അനുഭവപ്പെട്ടു. ഇതോടെയാണ് താരത്തെ പിന്‍വലിച്ചത്.

ഫൈനലില്‍ അത്‌ലറ്റിക്കോ മിനെയ്‌റോയെ 2-0ന് തോല്‍പ്പിച്ചാണ് ബോക്ക ജൂനിയേഴ്‌സ് കിരീടം നേടിയത്. മത്സരശേഷം തത്സമയ ടെലിവിഷന്‍ അഭിമുഖം നല്‍കുന്നതിനിടെയാണ് 32കാരനായ പരേഡസിന് ബാലന്‍സ് നഷ്ടപ്പെട്ട് ക്യാമറയ്ക്ക് മുന്നിലേക്ക് കുഴഞ്ഞുവീണത്. വീഴ്ച തടയാന്‍ അഭിമുഖം നടത്തിയ മാധ്യമപ്രവര്‍ത്തകന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഉടന്‍ മെഡിക്കല്‍ സംഘവും സുരക്ഷാ ജീവനക്കാരും ഓടിയെത്തി സഹായം നല്‍കി. അല്‍പ്പസമയത്തിനകം ബോധം വീണ്ടെടുത്ത താരം പിന്നീട് സ്വയം നടന്നാണ് ഡ്രസിങ് റൂമിലേക്ക് മടങ്ങിയത്.

https://x.com/lanumero12comar/status/2124313459487641814?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E2124313459487641814%7Ctwgr%5Ec25c59a4eb1c5e72237b0f3061d2c61b80116066%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.samakalikamalayalam.com%2Fsports-news%2Fargentinas-leandro-paredes-faints-during-live-interview-collapses-on-camera

LEAVE A REPLY

Please enter your comment!
Please enter your name here