26.9 C
Kollam
Wednesday 28th October, 2026 | 08:54:33 AM
Home News Breaking News കറന്റ് പോയതോടെ കച്ചവടം മുടങ്ങി, കൊല്ലത്ത് കെഎസ്ഇബി ഉദ്യോഗസ്ഥർക്ക് നേരെ മർദ്ദനവുമായി വ്യാപാരി

കറന്റ് പോയതോടെ കച്ചവടം മുടങ്ങി, കൊല്ലത്ത് കെഎസ്ഇബി ഉദ്യോഗസ്ഥർക്ക് നേരെ മർദ്ദനവുമായി വ്യാപാരി

Advertisement

പള്ളിമുക്ക്: കൊല്ലത്ത് ഡ്യൂട്ടിക്കിടെ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന് പരാതി. കൊല്ലം പള്ളിമുക്ക് സെക്ഷനിലെ സബ് എഞ്ചിനീയർ ജിഷ, ഓവർസീയർ മുഹമ്മദ് നൗഫൽ എന്നിവരെ വ്യാപാരിയായ വ്യക്തി മർദ്ദിച്ചെന്നാണ് പരാതി. ഇരുവരും ആശുപത്രിയിൽ ചികിത്സ തേടി.

Also Read: ഇസ്രയേലിൽ വോട്ടെണ്ണൽ തുടങ്ങി; നെതന്യാഹുവിന്റെ അധികാരത്തുടർച്ച അനിശ്ചിതത്വത്തിൽ, തൂക്കുസഭയെന്ന് ആദ്യ ഫല സൂചനകൾ

പള്ളിമുക്ക് സെക്ഷൻ പരിധിയിൽ എൻ.എസ് സഹകരണ ആശുപത്രിക്ക് സമീപത്തായിരുന്നു സംഭവം. കേബിൾ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട് പ്രദേശത്ത് വൈദ്യുതി ബന്ധം താത്കാലികമായി വിച്ഛേദിച്ചിരുന്നു. അറ്റകുറ്റപ്പണികൾ നടന്നുകൊണ്ടിരിക്കെ വ്യാപാരി ഉദ്യോഗസ്ഥർക്ക് സമീപത്തേക്ക് എത്തി മർദ്ദിച്ചെന്നാണ് പരാതി. കറണ്ട് പോയത് കാരണം വ്യാപാരം തടസ്സപ്പെട്ടന്ന് പറഞ്ഞായിരുന്നു ആക്രമണമെന്നാണ് പരാതി വിശദമാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here