കൊല്ലം. കെ എസ് ഇ ബി യിലെ സബ് എഞ്ചിനീയർമാർ ഉൾപ്പെടെ മൂന്നു ജീവനക്കാർക്കാണ് സസ്പെൻഷൻ. വിദ്യാഭ്യാസ അവാർഡ് ദാനത്തിൽ മേയറെ പങ്കെടുപ്പിച്ചതിനെതിരെ പ്രതിഷേധിച്ചവർക്കാണ് നടപടി. കൊല്ലം ഇലക്ട്രിക്കൽ സർക്കിൾ ഹാളിൽ നടന്ന ചടങ്ങിനെകുറിച്ചാണ് പ്രശ്നമുണ്ടായത്
ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറേയും മേയറേയും അസഭ്യം പറഞ്ഞതായും ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതായും സസ്പെൻഷൻ ഉത്തരവിൽ പറയുന്നു. കൊല്ലം ഡിവിഷൻ സബ് എഞ്ചിനീയർ കിഷോർകുമാർ എം, സബ് ഡിവിഷൻ സബ് എഞ്ചിനീയർ അനി ഉമ്മൻ മാത്യു, കൊല്ലം സർക്കിൾ ഓഫീസ് സീനിയർ അസിസ്റ്റന്റ് ആശാദേവി ഓ എസ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.



































