27.8 C
Kollam
Tuesday 6th October, 2026 | 09:59:54 AM
Home News Breaking News സ്വര്‍ണ്ണക്കൊള്ളയും മനംമാറാത്ത വീണയും,സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ വിപുലീകൃത യോഗത്തിന് ഇന്ന് തുടക്കം

സ്വര്‍ണ്ണക്കൊള്ളയും മനംമാറാത്ത വീണയും,സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ വിപുലീകൃത യോഗത്തിന് ഇന്ന് തുടക്കം

പത്തനംതിട്ട .സി.പി.എം പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ വിപുലീകൃത യോഗത്തിന് ഇന്ന് തുടക്കം. ഇ എസ് എ വിഷയം മുതൽ സ്വർണ്ണക്കൊള്ളയും തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിൽ പാർട്ടിക്കേറ്റ തിരിച്ചടിയും വരെ ചർച്ചയാകും. സിപിഐ എം പോളിറ്റ് .ബ്യൂറോ അംഗം എ വിജയരാഘവൻ വിപുലീകൃത യോഗം ഉദ്ഘാടനം ചെയ്യും.


നിയമസഭാ തെരഞെടുപ്പിൽ പത്തനംതിട്ടയിൽ പാർട്ടിക്കുണ്ടായ കനത്തപരാജയത്തിൽ പ്രധാനകാരണം സ്വർണ്ണ കൊള്ളയാണെന്ന് കീഴ്ഘടകങ്ങൾ മുതൽ LDF യോഗത്തിൽ വരെ വിലയിരുത്തപ്പെട്ടിരുന്നു. ഒടുവിൽ നേതൃത്വത്തിന് ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിനെതിരെ നടപടി എടുക്കേണ്ടിയും വന്നു. നടപടി കടുപ്പിക്കണമെന്നാകും വിശാല കമ്മിറ്റിയിൽ ഒരു വിഭാഗം ആവശ്യമുയർത്തുക. എന്നാൽ ജില്ലാ സെക്രട്ടറിയടക്കം സാങ്കേതികത ചൂണ്ടിക്കാട്ടി പത്മകുമാറിനെ സംരക്ഷിക്കുകയാണ്

ജില്ലാ കമ്മിറ്റി അംഗമാണെങ്കിലും നടപടി നേരിട്ട് പുറത്തു നിൽക്കുന്ന സാഹചര്യത്തിൽ പത്മകുമാറിന് വിശാലയോഗത്തിൽ പങ്കെടുക്കാനാവില്ല. അതേസമയം പരാജയത്തിൽ ശക്തമായ വിമർശനങ്ങൾ ഉയർനിട്ടും വീണ ജോർജിന് കാര്യമായ മാറ്റം ഉണ്ടായിട്ടില്ലന്നാണ് ചിലരുടെ കുറ്റപ്പെടുത്തൽ. പ്രളയമുഖത്തുപോലും എത്താതിരുന്നതും ചർച്ചയായ് കഴിഞ്ഞു.

പരിസ്ഥിതി ലോല മേഖല കരട് വിജ്ഞാപനത്തിലുൾപ്പെട്ട ജില്ലയിലെ 7 വില്ലേജുകൾ ഒഴിവാക്കപ്പെടാത്തത് വിശാല കമ്മിറ്റിയിൽ വിശദമായ ചർച്ചയ്ക്ക് വഴിയൊരുക്കും. ജില്ലാ കമ്മിറ്റി ഓഫീസിലെ കോൺഫറൻസ് ഹാളിൽ ചേരുന്ന ജില്ലാ വിപുലീകൃത യോഗം പിബി അംഗം എ വിജയരാഘവൻ ഇന്ന് ഉദ്ഘാടനം ചെയ്യും. 106 പ്രതിനിധികൾ പങ്കെടുക്കും. നാളെ നടക്കുന്ന സമാപന സമ്മേളനത്തിൽ അരലക്ഷം പേരുടെ സംഗമമാണ് സിപിഐഎം തീരുമാനിച്ചിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here