27.8 C
Kollam
Tuesday 6th October, 2026 | 09:51:07 AM
Home News Kerala നടി മഞ്ജു വാര്യർ നൽകിയ അപകീർത്തി കേസ് എറണാകുളം മുൻസിഫ് കോടതി ഇന്ന് പരിഗണിക്കും

നടി മഞ്ജു വാര്യർ നൽകിയ അപകീർത്തി കേസ് എറണാകുളം മുൻസിഫ് കോടതി ഇന്ന് പരിഗണിക്കും

കൊച്ചി. നടി മഞ്ജു വാര്യർ നൽകിയ അപകീർത്തി കേസ് എറണാകുളം മുൻസിഫ് കോടതി ഇന്ന് പരിഗണിക്കും. സംവിധായകൻ സനൽകുമാർ ശശിധരൻ, മാധ്യമപ്രവര്‍ത്തകന്‍ ഷാജൻ സ്‌കറിയ എന്നിവർക്ക് എതിരെയാണ് മഞ്ജു വാര്യർ നിയമ നടപടി ആരംഭിച്ചത്. ഹർജിയിൽ സനൽ കുമാർ ശശിധരനും ഷാജൻ സ്‌കറിയയും നൽകുന്ന മറുപടി കോടതി പരിശോധിക്കും.

അപകീർത്തികരമായ ഉള്ളടക്കം നീക്കുന്നതിൽ മെറ്റയോടും കോടതി മറുപടി തേടിയിട്ടുണ്ട്. സെക്‌സ് റാക്കറ്റിന്റെ പിടിയിലാണ് മഞ്ജു വാര്യര്‍ എന്നായിരുന്നു സനലകുമാര്‍ ശശിധരന്റെ ആരോപണം. ഇതിന് പിന്നാലെയാണ് മഞ്ജുവാര്യര്‍ സനല്‍കുമാര്‍ ശശിധരന്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ നിയമ നടപടികള്‍ ആരംഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here