മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ എന്നാണ് മഞ്ജു വാര്യരെ ആരാധകർ വിശേഷിപ്പിക്കുന്നത്. ശരിക്കും ലേഡി സ്റ്റാർ തന്നെയാണ് മഞ്ജു. പ്രായത്തെ വെല്ലുന്ന സൗന്ദര്യവും നിഷ്കളങ്കമായ പുഞ്ചിരിയും കൊണ്ടാണ് മഞ്ജു മലയാളികളുടെ ഇടം നെഞ്ചിൽ ഇടം പിടിച്ചത്. ഒരുപാട് പുതുമുഖങ്ങൾ മലയാള സിനിമയിൽ വന്നു പോകുന്നുണ്ട് എങ്കിലും മറ്റാർക്കും കിട്ടാത്ത ഒരു ആരാധന മഞ്ജുവിന് കിട്ടുന്നുണ്ട് എന്ന് പറയുന്നതിൽ തെറ്റില്ല.
വയസ്സ് 48 ആവുകയാണ് നമ്മുടെ സ്വന്തം മഞ്ജുവിന്, എന്നാൽ ഇന്നും പണ്ട് സല്ലാപത്തിൽ എത്തിയ ആ പാവാടക്കാരിയുടെ പ്രായം തന്നെയാണ് മഞ്ജുവിന് എന്ന് ആരാധകർ പറയും. സല്ലാപം ആയിരുന്നു നായിക ആയി ആദ്യം എത്തിയ ചത്രം എങ്കിലും 17-ആം വയസ്സിൽ സാക്ഷ്യം എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നു വരുന്നത്.
1978 സെപ്റ്റംബർ 10 നു തമിഴ്നാട്ടിലെ നാഗർകോവിലിൽ ഗിരിജ വാര്യരുടെയും മാധവ വാര്യരുടെയും മകളായി ജനിച്ച മഞ്ജു തൃക്കേട്ട നക്ഷത്രക്കാരിയാണ്. കണ്ണൂർ ചിന്മയ വിദ്യാലയത്തിലും കണ്ണൂരിലെ ചൊവ്വ ഹയർസെക്കണ്ടറി സ്കൂളിലുമായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ താരം ഒട്ടനവധി കരുത്തുറ്റ കഥാപാത്രങ്ങളെ ആണ് മലയാളികൾക്ക് സമ്മാനിച്ചത്. സിനിമയിൽ കരുത്തുറ്റ കഥാപാത്രങ്ങൾ അവതപ്പിക്കുന്നുണ്ട് എങ്കിലും ജീവിതത്തിൽ ഏറെ പ്രതിസന്ധികൾ അതിജീവിച്ച ആളാണ് മഞ്ജു. റിപ്പോർട്ടുകൾ ശരി എങ്കിൽ തൃക്കേട്ടക്കാരിയാണ് മഞ്ജു. നാളിന്റെ പ്രത്യേകത തന്നെ ദുർബല ഹൃദയർ ആകും തൃക്കേട്ടക്കാർ എന്നാണ് വിശ്വാസം. മാത്രമല്ല ഈ നാളുകാർ നിൽക്കുന്ന ഇടത്ത് ഐശ്വര്യം വന്നുകയറും എന്ന വിശ്വാസവും നിലനിൽക്കുന്നു. ഇതേ ചുറ്റിപ്പറ്റിയുള്ള ചർച്ചകളും ഇടക്കാലത്ത് നടന്നിരുന്നു. തൃക്കേട്ടക്കാരി ആയ മഞ്ജു എവിടെ നിൽക്കുന്നോ അവിടെ ഐശ്വര്യം വരും, ആ വീട്ടിലുള്ള ആളുകൾക്ക് രാജയോഗം വരും എന്നാണ് പൊതുവെയുള്ള സംസാരം. അതിനുള്ള ഉദാഹരണമാണ് മുൻകാല ജീവിതമെന്നും ആരാധകർ ചൂണ്ടികാണിക്കുന്നു.































