Home Lifestyle Entertainment മഞ്ജുവാര്യരുടെ പേരില്‍ കൂട്ടുകാരെ വഞ്ചിച്ചു, കഥ വെളിപ്പെടുത്തി മന്ത്രി പി സി വിഷ്ണുനാഥ്

മഞ്ജുവാര്യരുടെ പേരില്‍ കൂട്ടുകാരെ വഞ്ചിച്ചു, കഥ വെളിപ്പെടുത്തി മന്ത്രി പി സി വിഷ്ണുനാഥ്

ശാസ്താംകോട്ട. നടി മഞ്ജുവാര്യരുടെ പേരില്‍ കൂട്ടുകാരെ വഞ്ചിച്ച കഥ ഒടുവില്‍ സാംസ്കാരിക മന്ത്രി പി സി വിഷ്ണുനാഥ് വെളിപ്പെടുത്തുന്നു. കെഎസ്എം ഡിബികോളജില്‍ പൂര്‍വ വിദ്യാര്‍ഥിയെന്ന നിലയില്‍ നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കവേയാണ് പഠനകാലത്ത് ആദ്യ മല്‍സരത്തില്‍ ആര്‍ട്സ് ക്ളബ് സെക്രട്ടറി ആയി തിരഞ്ഞെടുത്താല്‍ മഞ്ജുവാര്യരെ കോളജിലെത്തിക്കാമെന്ന് വിഷ്ണുനാഥ് സഹപാഠികളോട് വാക്കുനല്‍കിയത്. സാമാന്യം നല്ല നിലയില്‍ വിജയിച്ചു കഴിഞ്ഞപ്പോഴാണ് നല്‍കിയ വാഗ്ദാനത്തിന്‍റെ കടുപ്പം മനസിലായത്. നടി എവിടെ പലരും ചോദിച്ചു തുടങ്ങി പ്രത്യേകിച്ച് എതിര്‍ സംഘടനക്കാര്‍

കൂട്ടുകാരന്‍ പത്മരാജനുമായി ആദ്യമായി തിരുവനന്തപുരത്തേക്ക് വണ്ടി കയറി, നടിയെ കിട്ടില്ലെന്ന് ഇവിടുന്നേ മനസിലായി നാനയില്‍നിന്നും അഡ്രസ് തപ്പി ബാലചന്ദ്രമേനോന്‍റെ വീട് കണ്ടെത്തി. മേനോന്‍തന്നെയാണ് വാതില്‍ തുറന്നത് ആവശ്യം പറഞ്ഞു, അദ്ദേഹത്തിന്‍റെ കണ്ടീഷനുകള്‍ താങ്ങാനാവുമായിരുന്നില്ല, പതിയെ വിട്ടു. പപ്പന്‍റെ ബന്ധു ശ്രീവരാഹം ബാലകൃഷ്ണന്‍ മുഖേന നടന്‍ മുരളിക്കുമുന്നിലെത്തി, അദ്ദേഹം സ്വീകരിച്ചു,ചായ തന്നു. കുടുംബത്തെ പരിചയപ്പെടുത്തി, ഡിബി കോളജിലെ പൂര്‍വ വിദ്യാര്‍ഥിയാണ്. സ്വന്തം വണ്ടിയില്‍ വരാമെന്നേറ്റു. കോളജ് യൂണിയന്‍ പരിപാടി നടക്കുന്നതിന് തലേന്ന് ആധാരം സിനിമയിലെ അഭിനയ മികവില്‍ മുരളിക്ക് അവാര്‍ഡ്, പത്രങ്ങളില്‍ മുരളിയുടെ മുഴുനീള പടവും വാര്‍ത്തയും, തൃപ്തിയായി, പരിപാടി തകര്‍പ്പനായി. എല്ലാവരും മഞ്ജുവാര്യരെ മറന്നു. പിന്നീട് ചെങ്ങന്നൂര്‍ എംഎല്‍എ ആയപ്പോള്‍ അവിടെ ഒരു പരിപാടിക്കെത്തിയ മഞ്ജുവിനോട് തന്നെ ഈ കഥ പറഞ്ഞതായി വിഷ്ണുനാഥ് പറഞ്ഞു.

പക്ഷേ തനിക്ക് ഡിബികോളജിലെത്തുമ്പോള്‍ പഴയ വാഗ്ദാനം ഓര്‍മ്മവരും. അതുകൊണ്ട് ഒരിക്കല്‍ താന്‍ ഡിബികോളജില്‍ മഞ്ജുവാര്യരെ എത്തിക്കുമെന്നും വിഷ്ണുനാഥ് വീണ്ടും ഉറപ്പു നല്‍കി

LEAVE A REPLY

Please enter your comment!
Please enter your name here