26.6 C
Kollam
Wednesday 28th October, 2026 | 02:23:52 AM
Home News Local റാങ്കിന്റെ തിളക്കത്തിൽ ശാസ്താംകോട്ട കെ എസ് എം ഡി ബി കോളേജ്

റാങ്കിന്റെ തിളക്കത്തിൽ ശാസ്താംകോട്ട കെ എസ് എം ഡി ബി കോളേജ്

Advertisement

ശാസ്താംകോട്ട. കേരളസർവകലാശാല 2025-26 അധ്യയനവർഷത്തെ ബിരുദാനന്തരബിരുദഫലം പ്രഖ്യാപിച്ചപ്പോൾ സംസ്കൃതം വേദാന്തത്തിൽ വിദ്യാർഥികൾ രണ്ടും മൂന്നും റാങ്കുകൾ കരസ്ഥമാക്കിയത് സംസ്കൃതവിഭാഗത്തിനും കോളേജിനും അഭിമാനമായി.

സർവകലാശാല രണ്ടാം റാങ്ക് നേടിയ എസ് വൈഷ്ണവിയും   മൂന്നാം റാങ്ക് നേടിയ ലക്ഷ്മി എസ് പ്രസാദും കുന്നത്തൂർ ഈസ്റ്റ്‌ സ്വദേശികളാണ്. സംസ്കൃതവിഭാഗം വിദ്യാർഥികളുടെ റാങ്ക് നേട്ടം ഇത്തവണയും ആവർത്തിച്ച വിദ്യാർഥികളെ പ്രിൻസിപ്പലും സംസ്കൃതവിഭാഗവും അധ്യാപകരും  അഭിനന്ദിച്ചു.

ചിത്രം . റാങ്ക് നേടിയ വൈഷ്ണവി (ഇടത്), ലക്ഷ്മി S പ്രസാദ്