27.7 C
Kollam
Tuesday 27th October, 2026 | 09:23:13 PM
Home News Local നഗ്‌നതാ പ്രദര്‍ശനം; യുവാവ് അറസ്റ്റില്‍

നഗ്‌നതാ പ്രദര്‍ശനം; യുവാവ് അറസ്റ്റില്‍

Advertisement

കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കു നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. വടക്കേ മൈലക്കാട് കല്ലുവെട്ടാംകുഴി സ്വദേശി സന്തോഷ് (41) ആണ് കൊട്ടിയം പോലീസിന്റെ പിടിയിലായത്.
ഓഗസ്റ്റ് മൂന്നിന് രാവിലെ ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ ഇയാള്‍ പിന്തുടരുകയായിരുന്നു. ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ പെണ്‍കുട്ടിക്കു നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്നാണ് പരാതി. പെണ്‍കുട്ടിയുടെ പരാതിയില്‍ പോക്സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം കൊട്ടിയം പൊലീസ് കേസെടുത്തു. തുടര്‍ന്ന് ഒക്ടോബര്‍ 27ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കൊട്ടിയം എസ്എച്ച്ഒ ഗിരീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here