26.1 C
Kollam
Monday 9th November, 2026 | 11:50:38 PM
Home News Breaking News മകളുടെ മരണവാർത്തയറിഞ്ഞ അമ്മ ഹൃദയാഘാതം മൂലം മരിച്ചു

മകളുടെ മരണവാർത്തയറിഞ്ഞ അമ്മ ഹൃദയാഘാതം മൂലം മരിച്ചു

Advertisement

പാലക്കാട്: പാലക്കാട് മകളുടെ മരണവാർത്തയറിഞ്ഞ അമ്മ ഹൃദയാഘാതം മൂലം മരിച്ചു. ഒറ്റപ്പാലം മനിശ്ശേരി ചുണ്ടിച്ചിപറമ്പിൽ 74 കാരിയായ ശാന്ത ആണ് മരിച്ചത്. മകൾ ശാന്തിയുടെ മരണവാർത്തയറിഞ്ഞതോടെയാണ് അമ്മയ്ക്ക് ഹൃദയാഘാതമുണ്ടായത്.

Also Read: ബൈക്കിന് സൈഡ് കൊടുക്കാത്തതിൽ വിരോധം; ഡിപ്പോയിൽ കയറി കെഎസ്ആർടിസി ബസ്സിന്‍റെ ചില്ല് തകർത്തയാൾ റിമാൻഡിൽ

നെഞ്ചുവേദന മൂലം മായന്നൂരിലെ ഭർത്താവിന്റെ വീട്ടിൽ നിന്നും ശാന്തിയെ ഇന്നലെയാണ് വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശാന്തി ഇന്ന് രാവിലെ ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു. മാതാവിന്റെ മൃതദേഹം മനിശ്ശേരിയിലെ വീട്ടിലും മകളുടെ മൃതദേഹം മായന്നൂരിലെ ഭർത്താവിന്റെ വീട്ടിലും എത്തിച്ചു. സംസ്കാരം നാളെ നടക്കും.