28.9 C
Kollam
Tuesday 27th October, 2026 | 10:51:56 AM
Home Lifestyle Entertainment എന്റെ ഭാഗ്യമാണ് എന്റെ പെണ്ണ്! ഈ ലോകം മുഴുവൻ എതിരായിക്കൊള്ളട്ടെ ഞങ്ങളെ അത് ബാധിക്കില്ല; ദേവരകൊണ്ടയുടെ...

എന്റെ ഭാഗ്യമാണ് എന്റെ പെണ്ണ്! ഈ ലോകം മുഴുവൻ എതിരായിക്കൊള്ളട്ടെ ഞങ്ങളെ അത് ബാധിക്കില്ല; ദേവരകൊണ്ടയുടെ മറുപടി

Advertisement

തനിക്കും ഭാര്യയും നടിയുമായ രശ്മിക മന്ദാനയ്ക്കുമെതിരെ ഉയരുന്ന പരിഹാസങ്ങൾക്കും വിമർശനങ്ങൾക്കും മറുപടിയുമായി നടൻ വിജയ് ദേവരകൊണ്ട.

‘എന്റെ ഏറ്റവും അടുത്ത കൂട്ടുകാരി, എന്റെ ഭാര്യ, എന്റെ പെണ്ണ്. എന്റെ ജീവിതത്തിൽ സംഭവിച്ച, ഏറ്റവും മനോഹരമായ ഭാഗ്യം. ഞങ്ങളെക്കുറിച്ചോർത്ത് വേവലാതിപ്പെടുന്നവരുടെ അറിവിലേക്ക്—ഞങ്ങൾ രണ്ടുപേരും അത്രമേൽ സന്തോഷത്തിലാണ്. ഞാൻ അനുഗ്രഹീതനാണ്. ഇനി ഈ ലോകം മുഴുവൻ ഞങ്ങൾക്കെതിരാണെങ്കിൽ, അങ്ങനെതന്നെയാവട്ടെ! സ്നേഹത്തെയും, സമാധാനത്തോടെയുള്ള ലളിതമായ ജീവിതത്തെയും നെഞ്ചേറ്റുന്ന എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ സ്നേഹം. ബാക്കിയുള്ളവരൊക്കെ നേരെ പോയി തുലഞ്ഞോളൂ എന്ന് ഇനി ലവലേശം ബഹുമാനമോ ദയയോ ഇല്ലാതെതന്നെ പറയട്ടെ.’ വിജയ് ദേവരകൊണ്ടയുടെ വാക്കുകൾ.

‘കോഫി വിത്ത് കരൺ 9’- ഷോയിൽ പങ്കെടുത്തതിന് ശേഷമാണ് ഇവർക്കെതിരെ വിമർശനങ്ങൾ ഉയർന്നത്.

തങ്ങൾക്കെതിരായ ട്രോളുകൾ അതിരുകടന്നതോടെ സോഷ്യൽ മീഡിയയിലൂടെ രശ്മിക മന്ദാനയും ശക്തമായ മറുപടി നൽകിയിരുന്നു. വിജയിയെ ഭർത്താവായി സ്വീകരിക്കാൻ ആയിരം തവണ വിവാഹാഭ്യർത്ഥന നടത്താനും താൻ തയ്യാറാണെന്ന് രശ്മിക വ്യക്തമാക്കി.

2026 ഫെബ്രുവരി 26-ന് ഉദയ്പൂരിൽ വെച്ച് ആണ് ഇരുവരും വിവാഹിതരായത്.

LEAVE A REPLY

Please enter your comment!
Please enter your name here