28.9 C
Kollam
Tuesday 27th October, 2026 | 11:17:12 AM
Home News Breaking News ജഡ്ജിയെ പൊലീസ് ചോദ്യം ചെയ്തു, പ്രതിയുടെ ഇന്‍സ്റ്റാഗ്രാം പേജ് ഡിലീറ്റ് ചെയ്ത നിലയില്‍

ജഡ്ജിയെ പൊലീസ് ചോദ്യം ചെയ്തു, പ്രതിയുടെ ഇന്‍സ്റ്റാഗ്രാം പേജ് ഡിലീറ്റ് ചെയ്ത നിലയില്‍

Advertisement

കൊച്ചി: ചേരാനെല്ലൂരില്‍ 17 കാരനായ മകന്‍ ഓടിച്ച് കാര്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനായ തട്ടുകടക്കാരന്‍ മരിച്ച സംഭവത്തില്‍ പ്രതിയുടെ പിതാവായ അഡീഷണല്‍ ജഡ്ജിയെ പൊലീസ് ചോദ്യം ചെയ്തു. ഇന്നലെ രാത്രി ആലുവയിലെ ഫ്ലാറ്റിലെത്തിയാണ് ചോദ്യം ചെയ്തത്. തന്റെ അറിവോടെയല്ല മകന്‍ വാഹനം ഓടിച്ചതെന്ന് ജഡ്ജി മൊഴി നല്‍കിയതായാണ് സൂചന. അന്വേഷണ പുരോഗതി വിലയിരുത്താനായി എഡിജിപി പി വിജയന്‍ ഇന്ന് ചേരാനെല്ലൂരിലെത്തും.

അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ടുണ്ട്. താനും ഭാര്യയും അറിയാതെയാണ് മകന്‍ കാറിന്റെ താക്കോലുമായി പോയതെന്ന് ജഡ്ജി പറഞ്ഞു. മകന് വാഹനം ഓടിക്കുമെന്ന് അറിയില്ലെന്നും മൊഴി നല്‍കിയതായാണ് സൂചന. പ്രതിയായ 17 കാരനെതിരെ കടുത്ത നടപടിക്ക് മോട്ടോര്‍ വാഹന വകുപ്പും ഒരുങ്ങുകയാണ്. പ്രതിക്ക് 25 വയസ്സ് പൂര്‍ത്തിയാകുന്നത് വരെ ലൈസന്‍സ് ലഭിക്കുന്നത് തടയാനാണ് നീക്കം. കൂടാതെ അപകടമുണ്ടാക്കിയ കാറിന്റെ ആര്‍ സി സസ്പെന്‍ഡ് ചെയ്യും.

‘ജഡ്ജിക്ക് വീഴ്ച’

പ്രതിയുടെ പിതാവായ അഡീഷണല്‍ ജഡ്ജിക്കെതിരെ പോര്‍ട്ട്ഫോളിയോ ജഡ്ജി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. അഡീഷണല്‍ ജഡ്ജി പൊലീസ് സ്റ്റേഷനില്‍ പോയത് തെറ്റാണ്. ഔദ്യോഗിക ആവശ്യത്തിനല്ലാതെ സ്റ്റേഷനില്‍ പോകുമ്പോള്‍ ജില്ലാ ജഡ്ജിയുടെ അനുമതി വാങ്ങണമെന്നാണ് വ്യവസ്ഥ. ഇതില്‍ ജഡ്ജിക്ക് വീഴ്ച പറ്റിയതാണെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ജഡ്ജിയെ സസ്പെന്‍ഡ് ചെയ്യുന്നതില്‍ ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ തീരുമാനം ഇന്നുണ്ടായേക്കും.

തെളിവ് നശിപ്പിക്കാന്‍ നീക്കം ?

അതേസമയം, പ്രതിയായ 17 കാരന്‍ മുമ്പ് അമിതവേഗത്തില്‍ കാറോടിച്ച് സമൂഹമാധ്യമത്തില്‍ റീലിട്ടിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ അപകടം വലിയ ചര്‍ച്ചയായതോടെ പ്രതിയായ 17 കാരന്‍ ഇന്‍സ്റ്റഗ്രാം പേജ് ഡിലീറ്റ് ചെയ്തിരിക്കുകയാണ്. തെളിവ് നശിപ്പിക്കലിന്റെ ഭാഗമായിട്ടാണ് ഈ നടപടിയെന്ന് മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം ആരോപിക്കുന്നു. 17 കാരന്‍ വാഹനം ഓടിച്ചിരുന്ന ചിത്രങ്ങളും 208 കിലോമീറ്റര്‍ വേഗത്തില്‍ കാറോടിക്കുന്ന ദൃശ്യങ്ങളും സാമൂഹിക മാധ്യമ പ്രൊഫൈലില്‍ പോസ്റ്റ് ചെയ്തിരുന്നുവെന്നും ഇവര്‍ ആരോപിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here