28.5 C
Kollam
Monday 26th October, 2026 | 11:09:24 AM
Home News Breaking News ആളെ ഇടിച്ചു കൊലപ്പെടുത്തിയ 17 കാരനെ വിട്ടയച്ച നടപടിക്കെതിരെ പൊലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരുന്ന് കുടുംബം,...

ആളെ ഇടിച്ചു കൊലപ്പെടുത്തിയ 17 കാരനെ വിട്ടയച്ച നടപടിക്കെതിരെ പൊലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരുന്ന് കുടുംബം, രാത്രി അറസ്റ്റു ചെയ്തെങ്കിലും ജഡ്ജിയുടെ മകനായ പ്രതിക്ക് വീണ്ടും ജാമ്യം,എസ്ഐടി വരും, ജഡ്ജിയെ പ്രതി ചേര്‍ക്കും

Advertisement

കൊച്ചി. ചേരാനല്ലൂരിൽ രാത്രി നടന്ന ശക്തമായ പ്രതിഷേധം ഫലം കണ്ടു. പക്ഷേ 17കാരന് വീണ്ടും ജാമ്യം നല്‍കി. പൊലീസിനെതിരെ കടുത്ത പ്രതിഷേധവുമായാണ് ഇന്നലെ രാത്രി മരിച്ച ജയപാലകൃഷ്ണന്റെ കുടുംബം എത്തിയത്.

17 കാരനെ വിട്ടയച്ച നടപടിക്കെതിരെ പൊലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരുന്ന് കുടുംബം പ്രതിഷേധിച്ചു. 17കാരനെ അറസ്റ്റ് ചെയ്യണം; ജഡ്ജിക്കെതിരെ കേസെടുക്കണം എന്നീആവശ്യങ്ങളുമായാണ് സമരം നടന്നത്. ഉപരോധത്തിനിടെ മരിച്ച ജയപാലകൃഷ്ണന്റെ മകൾ കുഴഞ്ഞുവീണു

മകളെ ആശുപത്രിയിലേക്ക് മാറ്റി. രണ്ട് എസിപിമാർ സ്റ്റേഷനിൽ എത്തി. പ്രതിയെ കസ്റ്റഡിയിൽ എടുക്കാൻ നീക്കംനടത്തി.

എന്നാല്‍ നടപടിയില്‍ തൃപ്തരാകാതെ കുടുംബം സമരം തുടര്‍ന്നു.

പ്രതിയെ സ്റ്റേഷനിൽ കൊണ്ടുവരാത്തത് എന്തെന്ന് കുടുംബം. അച്ചൻ്റെ ചിത കത്തി തീരുന്നതിന് മുൻപ് 17കാരനെ ജാമ്യത്തിൽ വിട്ടു. അങ്ങനെയുള്ള പൊലീസ് പറയുന്നത് ഇനിയും വിശ്വസിക്കണോ എന്നും കുടുംബം. നടപടി എഴുതി നൽകണമെന്നും പൊലീസിനോട് കുടുംബം. ഈ സമയം പൊലീസ് 17കാരനെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനുമുന്നില്‍ എത്തിച്ചു. 17കാരൻ വാഹനമോടിച്ചത് അമിത വേഗത്തിലായിരുന്നെന്ന് പോലീസ് കണ്ടെത്തി. അപകടത്തിന് തൊട്ടുമുൻപ് 104 km വേഗത്തിൽ

അമിത വേഗത്തിലോടിച്ചത് പ്രതി സ്വന്തം ഫോണിൽ പകർത്തിയിരുന്നു. ആ ദൃശ്യം പോലീസിന് ലഭിച്ചു. അതിനും ലൈസൻസ് ഇല്ലാതെ വാഹനമോടിച്ചതിനും കേസ് എടുത്തു. കുറ്റകരമായ നരഹത്യ വകുപ്പും ചുമത്തിയാണ് എത്തിച്ചത്.

17കാരന്ജുവനൈൽ ജസ്റ്റിസ് ബോർഡ് ജാമ്യം അനുവദിച്ചു. വാഹന ഉടമ 17കാരൻ്റെ പിതാവായ ജഡ്ജിക്കെതിരെ കേസെടുക്കുന്നത് വിദഗ്ദ്ധ നിയമോപദേശത്തിന് ശേഷമെന്ന് പൊലീസ്

ചേരാനെല്ലൂർ വാഹനാപകടത്തില്‍ SIT രൂപീകരിക്കും

നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ ഉണ്ടായിരുന്നതിനാലാണ്
105 ചുമത്തുന്നത് വൈകിയത് എന്ന് പോലീസ്. മനഃപൂർവമായി വൈകിപ്പിച്ചിട്ടില്ല. കേസുമായി ബന്ധപ്പെട്ട് ജയബാലകൃഷ്ണന്റെ കുടുംബം ഉന്നയിച്ച പരാതികൾ അന്വേഷിക്കും. വീഴ്ചകൾ ഉണ്ടെങ്കിൽ നടപടിയെടുക്കും. ജഡ്ജിയെ പ്രതിച്ചേർക്കും

സാങ്കേതിക നടപടി ക്രമങ്ങൾ പൂർത്തിയാക്കി ജഡ്ജിയെ പ്രതിച്ചേർക്കും. SIT രൂപീകരിക്കും

നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ ഉണ്ടായിരുന്നതിനാലാണ്
105 ചുമത്തുന്നത് വൈകിയത് എന്ന് പോലീസ്

മനഃപൂർവമായി വൈകിപ്പിച്ചിട്ടില്ലെന്ന് പൊലീസ് അധികൃതര്‍. കേസുമായി ബന്ധപ്പെട്ട് ജയബാലകൃഷ്ണന്റെ കുടുംബം ഉന്നയിച്ച പരാതികൾ അന്വേഷിക്കും.വീഴ്ചകൾ ഉണ്ടെങ്കിൽ നടപടിയെടുക്കും

ജഡ്ജിയെ പ്രതിച്ചേർക്കും. സാങ്കേതിക നടപടി ക്രമങ്ങൾ പൂർത്തിയാക്കി ജഡ്ജിയെ പ്രതിച്ചേർക്കും

LEAVE A REPLY

Please enter your comment!
Please enter your name here