27.1 C
Kollam
Monday 2nd November, 2026 | 09:19:32 AM
Home News Breaking News ബെൻസ് നരഹത്യ കേസ്,പബ്ലിക് പ്രോസിക്യൂട്ടർക്ക് എതിരെ ഗുരുതര ആരോപണം

ബെൻസ് നരഹത്യ കേസ്,പബ്ലിക് പ്രോസിക്യൂട്ടർക്ക് എതിരെ ഗുരുതര ആരോപണം

Advertisement

കൊച്ചി.ചേരാനല്ലൂർ ബെൻസ് നരഹത്യ കേസില്‍ പബ്ലിക് പ്രോസിക്യൂട്ടർക്ക് എതിരെ ഗുരുതര ആരോപണവുമായി ജയബാലകൃഷ്ണന്റെ കുടുംബം. പ്രോസിക്യൂട്ടർ കേസ് വാദിക്കുന്നത് ആർക്ക് വേണ്ടിയാണ് എന്ന് സംശയമെന്ന് മകൾ ഭദ്രകീർത്തി. പ്രതിയെ സഹായിക്കാൻ കാര്യങ്ങൾ ചെയ്യുന്നത് പോലെയാണ് തോന്നുന്നത്

കോടതിയിൽ വന്ന് ബ ബ പറയുകയാണ് പ്രോസിക്യൂട്ടർ ചെയ്തുവരുന്നത്. കോടതിയിൽ നിൽക്കുമ്പോൾ നമ്മുക്ക് അത് മനസിലാകും. ആദ്യ ദിനം മുതൽ പ്രോസിക്യൂട്ടറുടെ ഭാഗത്ത്‌ നിന്ന് വീഴ്ചകളുണ്ടായി. കൃത്യസമയത്ത് രേഖകൾ നൽകാൻ പോലും പ്രോസിക്യൂട്ടർ തയ്യാറായില്ല. സർക്കാർ തന്നെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറുടെ പേര് തീരുമാനിക്കണം. ഇനി അത് മാത്രമാണ് പ്രതീക്ഷയുള്ളത്

LEAVE A REPLY

Please enter your comment!
Please enter your name here