പ്രേക്ഷകർക്ക് പ്രിയങ്കരിയായ ഗായിക അതിലുപരി മികച്ച അവതാരക അഭിനേത്രി എന്നിങ്ങനെ നാനാ തലത്തിലും തന്റെ കഴിവ് തെളിഴ്ച ആളാണ് റിമി ടോമി. വര്ഷങ്ങളായി മീഡിയ ഇന്ഡസ്ട്രിയിലുള്ള റിമി ടോമി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയാണ്. ജീവിതത്തിൽ അപ്രതീക്ഷിതമായുണ്ടായ പല വെല്ലുവിളികളെയും അതിജീവിച്ചുകൊണ്ട് ജീവിതം അതിസുന്ദരമാക്കുകയാണ് താരം. 41 കാരിയായ റിമി പഴയതിലും ആക്റ്റീവ് ആണ് ഇപ്പോൾ. വെറും 2000 രൂപയിൽ നിന്നും തുടങ്ങിയ ആളിന്ന് കോടീശ്വരിയാണ്. സ്റ്റേജ് ഷോകളിലും ടെലിവിഷൻ ഷോകളിലും എല്ലാം റിമിയെ കാണാം. അതും പ്രേക്ഷകർ പ്രതീക്ഷിക്കാത്ത മാറ്റത്തിൽ.
ഇക്കഴിഞ്ഞദിവസമാണ് റിമി താൻ ഒരു പുതുജീവിതത്തിലേക്ക് കടക്കുന്ന കാര്യം പറഞ്ഞത്. ഒരഭിനേതാവോ ഗായകനോ പ്രശസ്തനായ ഒരാളോ ഒരു കോടീശ്വരനോ അങ്ങനെയൊന്നുമല്ല. എന്നെ മനസിലാക്കുന്ന ദൈവം എനിക്കായി കണ്ടുവച്ച ആളെന്നാണ് റിമി പറയുന്നത്.
കരിയറിലായാലും വ്യക്തിജീവിതത്തിലായാലും എല്ലാത്തിലുമൊരു വളർച്ചയുണ്ടാകുമെന്ന് ചില ആളുകളെ കാണുമ്പോൾ അവരോട് സംസാരിക്കുമ്പോൾ അടുത്തിടപഴകുമ്പോൾ ദൈവം നമുക്ക് കൊണ്ട തന്നതുപോലെ തോന്നിപ്പിക്കുന്ന, അങ്ങനെ തോന്നിപ്പിക്കാറുണ്ട്. എല്ലാവരും വലിയ പ്രതീക്ഷയിലാണ് ജീവിതം തുടങ്ങുന്നത്. എനിക്കും അങ്ങനെ തോന്നിയ ഒരു കാര്യമാണ്.
പിന്നെ ബാക്കിയൊക്കെ മുന്നോട്ട് ജീവിച്ച് കഴിയുമ്പോഴേ നമുക്ക് മനസിലാവുകയുള്ളൂ. സെലക്ട് ചെയ്യാനുള്ള കാരണം എന്താണെന്ന് ചോദിച്ചാൽ, എനിക്ക് മനസിലായി ജീവിതത്തിലെ ഏറ്റവും വലിയ കാര്യം പണമോ പ്രശസ്തിയോ അതൊന്നും കണ്ടിട്ടല്ല. എനിക്ക് സമാധാനത്തോടെ എന്നെ നന്നായി നോക്കുന്ന എന്റെ വശങ്ങളും മനസിലാക്കിയ..
ദേഷ്യം, വാശി, സ്നേഹം, വിഷമം, അഹങ്കാരം അങ്ങനെ എല്ലാ നല്ല വശവും ചീത്ത വശവും കുറച്ചു നാളുകൊണ്ട് നമ്മൾ രണ്ടു പേരും അങ്ങോട്ടുമിങ്ങോട്ടും മനസിലാക്കി. അതിലുപരി എനിക്ക് നല്ല മനസമാധാനം കിട്ടി. നല്ലൊരു ജീവിതം കിട്ടുമെന്ന് തോന്നിയപ്പോഴാണ് ഞാനീ തീരുമാനം എടുക്കുന്നത്.




























