ചേരാനല്ലൂർ ബെൻസ് നരഹത്യ കേസിൽ പ്രധാന വെല്ലുവിളിയായി മാറുകയാണ് പ്രവർത്തന രഹിതമായ CCTV ക്യാമറകൾ.
വാഹനം ഓടിച്ചത് 17കാരൻ എന്ന് ഉറപ്പിക്കാൻ റൂട്ട് മാപ്പ് തയാറാക്കാൻ അന്വേഷണ സംഘം ഒരുങ്ങുമ്പോൾ ആണ് പ്രവർത്തന രഹിതമായ CCTV ക്യാമറകൾ വെല്ലുവിളി ആകുന്നത്. റൂട്ട് മാപ്പ് തയ്യാറാക്കുന്നത് CDR വിവരങ്ങൾ ശേഖരിച്ച് ആകും. അതിൽ
അപകടത്തിന് മുൻപ് പ്രതി ഫോണിൽ എടുത്ത ചിത്രങ്ങളും നിർണായകം ആണ്.
17കാരൻ ഫോണിൽ എടുത്തത് 3 ചിത്രങ്ങൾ ആണെന്നും ഇതിൽ 108 കിലോ മീറ്റർ വേഗതയിൽ കാർ ഓടിക്കുന്ന ചിത്രവും അടങ്ങിയിട്ടുണ്ട് എന്നുമാണ് റിപോർട്ടുകൾ. പ്രതി വാഹനം ഓടിക്കാൻ വീട്ടിൽ നിന്ന് ഇറങ്ങിയത് പിൻവാതിൽ വഴി ആണെന്നും
ഇതിന്റെ CCTV ദൃശ്യങ്ങളും അന്വേഷണത്തിൽ നിർണായകം ആകും.
17കാരൻ ഫ്ലാറ്റിൽ നിന്ന് വാഹനവുമായി പുറത്ത് പോകുന്ന ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ഞായറാഴ്ച പുലർച്ചെ 1.36നുള്ള ദൃശ്യങ്ങളാണിത്. പുലർച്ചെ 2.20നാണ് കണ്ടെയ്നർ റോഡിൽ വെച്ച് അപകടമുണ്ടാകുന്നത്. ആലുവയിലെ ഫ്ലാറ്റിൽ നിന്നുമാണ് 17കാരൻ കാറുമായി പുറത്തേക്ക് പോകുന്നത്. അപകടമുണ്ടായതിന് ശേഷം 17ാകാരന്‍റെ പിതാവായ അഡീഷണൽ ജഡ്ജി പറഞ്ഞത് തങ്ങള്‍ക്ക് അറിവുണ്ടായിരുന്നില്ല എന്നാണ്. എപ്പോഴാണ് കാറുമായി പോയത് എന്ന കാര്യം കേസിൽ നിര്‍ണായകമാണ്.
ചേരാനല്ലൂർ ബെൻസ് നരഹത്യ കേസ്; പ്രോസിക്യൂഷന് തുടക്കം മുതൽ വീഴ്ചകൾ
ജാമ്യം റദ്ദാക്കാനുള്ള ഹർജി നൽകിയതിലടക്കം അപാകതയുണ്ട്.
പുതിയ അപേക്ഷ നൽകിയത് കോടതി ചേർന്ന് അരമണിക്കൂർ കഴിഞ്ഞ് ആയിരുന്നു. കേസിന്റെ രേഖകൾ കോടതിയിലെത്തിയത് ഏറെ വൈകിയും.
ആദ്യ ദിവസം വാദം നടന്നത് കോടതിയുടെ മുന്നിൽ ഒരു രേഖയുമില്ലാതെ ആണ്.
അന്വേഷണസംഘവുമായി ആശയവിനിമയം പോലും പ്രോസിക്യൂട്ടർ നടത്തിയില്ലെന്ന ആരോപണവും നിലനിൽക്കുന്നുണ്ട്.
കേസ് പഠിക്കാതെ ഉന്നയിച്ചത് ദുർബല വാദങ്ങൾ ആയിരുന്നു.
ജാമ്യം റദ്ദാക്കേണ്ടത് എന്തിനെന്ന് പോലും വിശദീകരിക്കാനായില്ല കേസുമായി ബന്ധപെട്ട് ചോദ്യങ്ങൾക്ക് തപ്പി തടഞ്ഞ് ആണ് മറുപടി.
പ്രോസിക്യൂട്ടറും അന്വേഷണ സംഘവും രണ്ട് വഴിക്ക് ആണെന്നും റിപോർട്ടുകൾ ഉണ്ട്.
പ്രോസിക്യൂട്ടറെ മാറ്റണമെന്ന് ജയബാലകൃഷ്ണന്റെ കുടുംബം ആവശ്യപ്പെട്ടു.
അട്ടിമറിസാധ്യത സംശയിച്ച് കുടുംബം


































