30 C
Kollam
Tuesday 27th October, 2026 | 02:53:02 PM
Home News Breaking News പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായാല്‍ അത് അംഗീകരിക്കുന്നതില്‍ തനിക്ക് ഒരു മടിയുമില്ല, പത്തുകൊല്ലം ആഭ്യന്തര വകുപ്പ് ഭരിച്ച...

പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായാല്‍ അത് അംഗീകരിക്കുന്നതില്‍ തനിക്ക് ഒരു മടിയുമില്ല, പത്തുകൊല്ലം ആഭ്യന്തര വകുപ്പ് ഭരിച്ച പിണറായി വിജയന്‍ ഒരിക്കല്‍ പോലും പൊലീസിന്റെ വീഴ്ച അംഗീകരിച്ചിട്ടില്ലെന്നും ചെന്നിത്തല

Advertisement

തിരുവനന്തപുരം: ചേരാനെല്ലൂര്‍ വാഹനാപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരനായ തട്ടുകടക്കാരന്‍ ജയബാലകൃഷ്ണന്‍ മരിച്ച സംഭവത്തില്‍ പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടെന്ന് ആവര്‍ത്തിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഈ കേസില്‍ സര്‍ക്കാരിന് ഒന്നും ഒളിക്കാനില്ല. സര്‍ക്കാര്‍ ശക്തമായ നിലപാട് സ്വീകരിച്ചിട്ടുള്ളതാണ്. സംഭവം ഉണ്ടായ രാത്രി ടിജെ വിനോദ് എംഎല്‍എയാണ് ഫോണില്‍ വിളിച്ച് ആദ്യം വിവരം പറയുന്നത്. അതറിഞ്ഞ ഉടന്‍ തന്നെ വിവരം തിരക്കിയപ്പോള്‍ കുറ്റകരമായ നരഹത്യ എന്ന വകുപ്പ് ചേര്‍ത്തിട്ടില്ല എന്നു മനസ്സിലായി. മന്ത്രി രമേശ് ചെന്നിത്തല നിയമസഭയില്‍ പറഞ്ഞു.

അപ്പോള്‍ തന്നെ ഇത് ഗൗരവകരമായ കാര്യമാണ്, പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായിയെന്ന് ഡിജിപിയെ വിളിച്ച് പറഞ്ഞു. പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായാല്‍ അത് അംഗീകരിക്കുന്നതില്‍ തനിക്ക് ഒരു മടിയുമില്ല. പത്തുകൊല്ലം ആഭ്യന്തര വകുപ്പ് ഭരിച്ച പിണറായി വിജയന്‍ ഒരിക്കല്‍ പോലും പൊലീസിന്റെ വീഴ്ച അംഗീകരിച്ചിട്ടില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. എന്നാല്‍ ഐആം ഓപ്പണ്‍, തെറ്റു ചെയ്താല്‍ തെറ്റു ചെയ്തെന്ന് പറയും. ഒരു മടിയുമില്ല. രമേശ് ചെന്നിത്തല വ്യക്തമാക്കി.

രാത്രി രണ്ടര മണിയ്ക്ക് പാവപ്പെട്ട ഒരു മനുഷ്യനെ ബെന്‍സ് കാറില്‍ പോയ വ്യക്തി ഇടിച്ചു കൊല്ലുകയാണ്. ആ പാവപ്പെട്ട മനുഷ്യന്‍ അരിയും സാധനങ്ങളും വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. അയാളെ ഇടിച്ചുകൊന്നിട്ട്, പൊലീസ് വന്ന് ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ ഇട്ടത് എന്തടിസ്ഥാനത്തിലാണെന്ന് ഡിജിപിയോട് ചോദിച്ചു. അത് തന്റെ ഉത്തരവാദിത്തമാണ്. പൊലീസ് തെറ്റുചെയ്താല്‍ അത് കണ്ണടച്ച് ന്യായീകരിക്കേണ്ട ഒരു ബാധ്യതയും ഈ സര്‍ക്കാരിനില്ല. ജഡ്ജിയുടെ മകനല്ല, ആരുടെ മകനായാലും എന്താണ്?. നിയമം എല്ലാവര്‍ക്കും ഒരുപോലെയാണെന്ന് ചെന്നിത്തല പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here