30 C
Kollam
Tuesday 27th October, 2026 | 03:33:32 PM
Home News Kerala വിവരാവകാശം അഴിമതിക്കാർക്ക് സഹായകരമാകാൻ പാടില്ലെന്ന് ആഭ്യന്തര മന്ത്രി

വിവരാവകാശം അഴിമതിക്കാർക്ക് സഹായകരമാകാൻ പാടില്ലെന്ന് ആഭ്യന്തര മന്ത്രി

Advertisement

തിരുവനന്തപുരം.വിവരാവകാശം അഴിമതിക്കാർക്ക് സഹായകരമാകാൻ പാടില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല .വിജിലൻസിലെ T1, T2 സെക്ഷനുകളെ വിവരാവകാശ പരിധിയിൽ നിന്ന് ഒഴിവാക്കിയത് നിയമസഭയിൽ അടിയന്തര ചോദ്യമായി ഉയർത്തിയത് കെ കെ വത്സരാജാണ് .വിജിലൻസ്അന്വേഷണത്തിൻ്റെ വിശദാംശങ്ങൾ വിവരാവകാശം വഴി നൽകുന്നത് കേസ് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് വിജിലൻസ് ഡയറക്ടറാണ് റിപ്പോർട്ട് ചെയ്തത്.
കഴിഞ്ഞ സർക്കാരിൻ്റെ കാലത്താണ് ഇത് നൽകിയതെന്നും ചെന്നിത്തല പറഞ്ഞു .

വിവരാവകാശ നിയമത്തിൽ വെള്ളം ചേർക്കരുത് എന്താണ് സർക്കാർ നിലപാട്. എന്നാൽ അതീവ രഹസ്യ സ്വഭാവം ഉള്ള കാര്യങ്ങൾ പുറത്ത് വിടുന്നത് പ്രതികളെ സഹായിക്കുമെന്ന ആശങ്ക ഉണ്ട്. രാജ്യസുരക്ഷ, ബഹിരാകാശ രംഗം തുടങ്ങി ചിലത് അതീവ ശ്രദ്ധയോട് കൈകാര്യം ചെയ്യേണ്ടതാണ്.വിവരാവകാശ നിയമത്തിൽ വെള്ളം ചേർക്കില്ല.
പക്ഷെ ചില സംഭവങ്ങളിൽ കോടതിയിൽ റിപ്പോർട്ട് നൽകും വരെ വിവരങ്ങൾ പുറത്ത് നൽകാൻ കഴിയില്ല എന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here