തിരുവനന്തപുരം: സംസ്ഥാന വിജിലൻസിന്റെ അതീവ രഹസ്യ വിഭാഗമായ ‘ടി’ (T) സെക്ഷനെ വിവരാവകാശ നിയമത്തിന്റെ (RTI) പരിധിയിൽ നിന്ന് ഒഴിവാക്കിക്കൊണ്ട് സംസ്ഥാന സർക്കാർ ഉത്തരവിറക്കി.
ഈ തീരുമാനവുമായി ബന്ധപ്പെട്ട പ്രധാന ടി സെക്ഷനിലേക്ക് മാറ്റുന്ന അതീവ നിർണായകമായ കേസ് ഫയലുകൾ, അന്വേഷണ റിപ്പോർട്ടുകൾ തുടങ്ങിയ വിവരങ്ങൾ ഇനിമുതൽ വിവരാവകാശ നിയമപ്രകാരം പൊതുജനങ്ങൾക്ക് ലഭിക്കില്ല.
ഏതൊക്കെ രാഷ്ട്രീയ നേതാക്കളുടെ കേസുകളും നിർണായക രേഖകളുമാണ് ടി സെക്ഷനിലേക്ക് മാറ്റേണ്ടതെന്ന് തീരുമാനിക്കാനുള്ള പൂർണ്ണമായ അധികാരം വിജിലൻസ് ഡയറക്ടർക്കായിരിക്കും.
2016-ൽ ആദ്യമായി വിവരാവകാശ നിയമത്തിൽ നിന്ന് ഈ സെക്ഷനെ ഒഴിവാക്കിയിരുന്നുവെങ്കിലും 2022 ജനുവരിയിൽ ഇത് വീണ്ടും വിവരാവകാശ പരിധിയിൽ ഉൾപ്പെടുത്തിക്കൊണ്ട് സർക്കാർ ഉത്തരവിറക്കിയിരുന്നു. എന്നാൽ നിലവിലെ വിജ്ഞാപനത്തിലൂടെ ഈ ആനുകൂല്യം സർക്കാർ വീണ്ടും റദ്ദാക്കുകയാണുണ്ടായത്. പൊലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും ടി സെക്ഷനുകൾ നേരത്തെ തന്നെ വിവരാവകാശ നിയമത്തിന് പുറത്താണ്.

































