ജർമ്മനിയിലെ ബോഹൂം നഗരത്തിലുണ്ടായ അപ്പാർട്ട്മെന്റ് തീപിടിത്തത്തിൽ മരിച്ച മൂന്ന് മലയാളികളിൽ രണ്ട് പേരുടെ മൃതദേഹം നാട്ടിലെത്തിച്ചു. എറണാകുളം കാലടി സ്വദേശി സിബിൻ, കൊല്ലം പെരിയനാട് സ്വദേശിനി അഞ്ജലി എസ്. ജോയ് എന്നിവരുടെ മൃതദേഹങ്ങൾ പുലർച്ചെ ഒന്നരയോടെ ആണ് നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ചത്. ഇടുക്കി ഇരട്ടയാർ സ്വദേശിനി നോവ സാബുവിന്റെ മൃതദേഹവും ഇന്ന് എത്തിക്കുമെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം.
ഞ്ജലി, സിവിൻ എന്നിവരുടെ മൃതദേഹം പുലർച്ചെ 1.30 നും നോവ സാബുവിന്റെ രാത്രി 8.30 നുമാണ് എത്തുക. നോവ സാബുവിന്റെ സംസ്ക്കാരം 24 ന് മൂന്നു മണിക്ക് ഇടുക്കി ശാന്തിഗ്രാമിലെ വീട്ടുവളപ്പിൽ നടക്കും. ഫ്രാങ്ക്ഫർട്ടിലെ ഇന്ത്യൻ കോൺസുലേറ്റിന്റെയും നോർക്കയുടെയും സജീവമായ ഇടപെടലുകളിലൂടെയാണ് മൃതദേഹങ്ങൾ വേഗത്തിൽ നാട്ടിലെത്തിക്കാനുള്ള നടപടികൾ പൂർത്തിയാക്കിയത്.
ഇന്ത്യൻ എംബസിയുടെ ഇടപെടലുകളെ തുടർന്ന് ജർമൻ പൊലീസിൽ നിന്നുള്ള മരണ സർട്ടിഫിക്കറ്റും മറ്റ് രേഖകളും വേഗത്തിൽ ലഭ്യമാക്കുകയും, പോസ്റ്റ്‌മോർട്ടം നടപടികൾ ഒഴിവാക്കി മൃതദേഹങ്ങൾ ഫ്യൂണറൽ ഹോമിന് കൈമാറുകയും ചെയ്തു. അപ്പാർട്മെന്റിന്റെ തടിയിൽ നിർമിച്ച പടികൾ തീപിടിത്തത്തിൽ തകർന്നതോടെ ഇവർക്ക് രക്ഷപ്പെടാൻ സാധിച്ചില്ല.
ജർമനിയിലെ ബോഹുമിൽ അപ്പാർട്ട്‌മെന്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിലാണ് മൂന്ന് പേർ മരിച്ചത്. അപ്പാർട്മെന്റ് സമുച്ചയത്തിന്റെ തടിയിൽ നിർമിച്ച ഗോവണി തീപിടിത്തത്തിൽ പൂർണ്ണമായി കത്തിയമർന്ന് തകർന്നതോടെ, മൂന്നാം നിലയിൽ താമസിച്ചിരുന്ന ഇവർക്ക് താഴേക്ക് ഇറങ്ങി രക്ഷപ്പെടാൻ കഴിഞ്ഞില്ല.



























