തിരുവനന്തപുരം: മന്ത്രിമാരുടെ ഔദ്യോഗിക വാഹനങ്ങൾ മാറ്റി പുതിയ കാറുകൾ വാങ്ങാൻ സർക്കാർ തീരുമാനിച്ചു. 24 ഇന്നോവ കാറുകൾ വാങ്ങുന്നതിനായി ഒമ്പതു കോടി 60 ലക്ഷം രൂപയാണ് ചെലവഴിക്കുക. ടൂറിസം വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ചായിരിക്കും പുതിയ വാഹനങ്ങൾ വാങ്ങുന്നത്.
24 വാഹനങ്ങളിൽ 22 എണ്ണം മന്ത്രിമാരുടെ ഔദ്യോഗിക ആവശ്യങ്ങൾക്കായി മാറ്റിവയ്ക്കും. ശേഷിക്കുന്ന രണ്ട് വാഹനങ്ങൾ വിഐപികളുടെയും വിദേശ അതിഥികളുടെ സന്ദർശനങ്ങളുമായി ബന്ധപ്പെട്ട പ്രോട്ടോക്കോൾ ആവശ്യങ്ങൾക്കായി ഉപയോഗിക്കും.
മന്ത്രിമാർ ഉപയോഗിക്കുന്ന നിലവിലെ വാഹനങ്ങൾക്ക് കാലപ്പഴക്കമായതിനാൽ അവ മാറ്റണമെന്ന നിർദേശം നേരത്തേ തന്നെ ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ വാഹനങ്ങൾ വാങ്ങാനുള്ള തീരുമാനം.




































